kannur-murder

കണ്ണൂര്‍ മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂർത്തിയാകാത്ത വീട്ടിൽ ഗൃഹനാഥൻ വെടിയേറ്റു കൊല്ലപ്പെട്ടു. മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണനാണ് മരിച്ചത്. സംഭവത്തിൽ, പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല നടത്തുന്നതിന് തൊട്ടുമുന്‍പ് തോക്ക് പിടിച്ചുള്ള ഒരു ചിത്രം സന്തോഷ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നത് ഉറപ്പ്'എന്നായിരുന്നു സന്തോഷ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയ ആളാണ് സന്തോഷ് എന്നാണ് വിവരം. കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ ഗുഡ്‌സ് ഡ്രൈവറാണ്. വര്‍ഷങ്ങളായി കൈതപ്രത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാധാകൃഷ്ണന്റെ കുടുംബവും സന്തോഷിന്റെ കുടുംബവും പരിചയക്കാരാണ്.

ENGLISH SUMMARY:

A man named K.K. Radhakrishnan from Punyamkode, Mathamangalam, Kannur, was found dead after being shot in an unfinished house near the Mathamangalam Kaithapram Reading Room. The police have taken Santhosh, a resident of Perumpadavu, into custody in connection with the incident.