മികവുറ്റ അധ്യാപകര്‍, മികച്ച അധ്യാപനം, അതിനൊത്ത പഠന സാഹചര്യം, അടിസ്ഥാന സൗകര്യം . നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ പ്രവേശനം തേടുന്ന മിടുക്കന്‍മാര്‍ സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് അതാണ് . കേരളത്തിന്‍റെ അഭിമാനമായി മാറേണ്ട കോഴിക്കോട് എന്‍ഐടിയ്ക്ക് ആ മികവ് നിലനിര്‍ത്താനാകുന്നുണ്ടോ? അധികൃതരുടെ അവകാശവാദം എന്തുതന്നെയായാലും ആശാസ്യമായതല്ല അവിടെ സംഭവിക്കുന്നതെന്ന് മനോരമ ന്യൂസ് അന്വേഷണത്തില്‍ വ്യക്തം .
കഴിഞ്ഞ 10 വർഷത്തിനിടെ ക്യാമ്പസിലുണ്ടായ ആത്മഹത്യകളും, പഠന സമ്മർദം മുലമുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും ബോധപൂര്‍വം തമസ്കരിക്കുന്നതായാണ് മനോരമ ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്. വിവരാവകാശ നിയമപ്രകാരം എന്‍ഐടി നല്‍കിയ മറുപടിയില്‍ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 540 വിദ്യാർഥികളാണ് മാനസികസമ്മർദ്ദം മൂലം പഠനം ഉപേക്ഷിച്ചത്. ഏഴ് വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ ആത്മഹത്യ ചെയ്തു. പഠനം ഉപേക്ഷിച്ച ഒട്ടേറെ വിദ്യാർത്ഥികൾ വീടുകളിലും ആത്മഹത്യ ചെയ്തു. ആത്മഹത്യയും, അതിനുള്ള സാഹചര്യങ്ങളും അന്വേഷിക്കേണ്ട പൊലീസ് 'പഠനസമ്മർദം മൂലം ആത്മഹത്യയെന്ന ' ഒറ്റവരിയിൽ എല്ലാം അവസാനിപ്പിച്ചു. പൊലീസ് ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് വ്യക്തം.
ഡയറക്ടറുടെ പേരെഴുതി തി ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ...
2022 സെപ്റ്റംബര്‍ 22നാണ് തന്‍റെ മരണത്തിന് ഉത്തരവാദി എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണയാണെന്ന് കുറുപ്പ് എഴുതി ചേര്‍ത്തല സ്വദേശി അഗിന്‍.എസ്.ദീലീപ് ആത്മഹത്യ ചെയ്തത്. അഗിന്‍റെ പിതാവ് ദിലീപ് യു.ജി.സിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മകന്‍റെ മരണത്തിന് കാരണം എന്‍ഐടി ഡയറക്ടറാണെന്നും അതിനാലാണ് അന്വേഷണം അട്ടിമറിച്ചതെന്നും ആഗിന്‍റെ പിതാവ് പറഞ്ഞു. അഗിനെ കൂടാതെ പശ്ചിമ ബംഗാള്‍ സ്വദേശി നിധിൻ ശർമ്മ, തെലങ്കാനയില്‍ നിന്നുള്ള യശ്വന്ത്എന്നവരും അടുത്തകാലത്ത് ജീവനൊടുക്കി. ക്യാംപസില്‍ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനമാണ് മകന്‍റെ മരണകാരണമെന്ന് യശ്വന്തിന്‍റെ കുടുംബം ആരോപിക്കുന്നു. എൻ.ഐ.ടിക്ക് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണവും ഉണ്ടായില്ല. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും, യുജിസി ആന്‍റി റാഗിങ് സെല്ലിനും പരാതി നൽകിയെന്ന് യശ്വന്‍റെ പിതാവ് പറഞ്ഞു.
പത്ത് വര്‍ഷത്തിനിടെ ക്യാംപസില്‍ ഏഴ് ആത്മഹത്യ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 540 വിദ്യാർഥികളാണ് പഠനസമ്മർദ്ദം എന്‍ഐടിയിലെ പഠനം അസാനിപ്പിച്ചത്. അതായത് ഒരു വർഷം 54 പേർ. ഏഴ് വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ ആത്മഹത്യ ചെയ്തു. പഠനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയ ശേഷം ജീവനൊടുക്കിയവരുടെ കൃത്യമായ കണക്കുകളില്ല. ആത്മഹത്യകളില്‍ നടപടികളെന്തെങ്കിലുമുണ്ടായോ ചോദ്യത്തിന് മുന്നല്‍ കൈമലര്‍ത്തുകയാണ് പൊലീസ് . പഠനസമര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് എന്‍ഐടിയുടെ വിശദീകരണം. തൊടുന്യായങ്ങള്‍ പറഞ്ഞ് അന്വേഷണം അവസാനപ്പിച്ച പൊലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ബന്ധുക്കള്‍.
ദളിത് ആക്ഷേപത്തിലും നടപടിയില്ല
ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ അധ്യാപകരുടെ ഭാഗത്തു നിന്നുമുണ്ടായതായി പറയുന്ന അധിക്ഷേപങ്ങളെ കുറിച്ചും അന്വേഷണം ഉണ്ടായിട്ടില്ല. .സഹപാഠികളല്‍ നിന്നും കൊടിയ ജാതി അധക്ഷേപം നേരിട്ട വൈശാഖൻ എന്‍ഐടിയ്ക്ക് പരാതി നല്‍കിയിട്ട് ഒരുവര്‍ഷം പിന്നിട്ടു. ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് കുന്നമംഗലം പൊലീസിലും പരാതി നല്‍കി . പക്ഷേ പൊലീസ് ഉദ്യോഗസ്ഥരും പരാതിയില്‍ അടയിരിക്കുകയാണ്.
വിഷയം രാജ്യസഭയില്‍..
വിദ്യാര്‍ഥികളുടെ ആത്മഹത്യ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലീം ലീഗ് എം.പി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ പഠന സമ്മര്‍ദവും, ആത്മഹത്യകളും പഠിക്കാന്‍ പ്രത്യേക സമിതി രൂപികരിക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു. ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് ദേശിയ പ്രസിഡന്‍റ് അഹമ്മദ് സാജു നല്‍കിയ പരാതിയില്‍ രാഷ്ട്രപതിക്ക് തുടര്‍നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.