ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഹരിയാനയിലെ ഹിസാറിൽ നടന്ന സദ്ഭാവന മഞ്ചിന്‍റെ ഇഫ്താർ സംഗമ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ഇടത് എംപി എഎ റഹിം. ഹൃദയത്തിൽ ഒരു ഇഫ്താർ സംഗമം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന ഇക്കാലത്തു ഞങ്ങൾ ആ മനുഷ്യരെ ചേർത്തുപിടിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

മതമൈത്രി പ്രോത്സാഹിപ്പിക്കലാണ് സദ്ഭാവന മഞ്ചിന്റെ പ്രധാന പ്രവർത്തനം.1992ൽ ബാബരി മസ്ജിദ് തകർത്തതിന് ശേഷം കത്തിക്കയറിയ വർഗ്ഗീയ കലാപങ്ങൾക്ക് നടുവിലാണ് സത്ഭാവന മഞ്ച് പ്രവർത്തനം ആരംഭിച്ചത്. 2017 ൽ ബജറങ്ദൾ ഇവിടെ മസ്ജിദ് ആക്രമിച്ചു. അതിനെതിരെ സദ്ഭാവന മഞ്ചിന്റെ നേതൃത്വത്തിലാണ് ജനകീയ പ്രതിരോധം ഉയർന്നത്.

തുടർച്ചയായ സംഘപരിവാർ അക്രമണങ്ങളിൽ പകച്ചുപോയ സാധുക്കൾ, ആത്മവിശ്വാസം നഷ്ടപ്പെട്ട മുസ്‌ലിം ജനാവിഭാഗം അവരെ ചേർത്ത് നിർത്തുന്നു. സി പി എം ഹിസാർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് ഈ ജനകീയ പ്രസ്ഥാനം. ആത്മാഭിമാനത്തോടെ ജീവിക്കാൻ ഇരകൾക്ക് ആത്മവിശ്വാസം നൽകുന്ന ഇടതു ഇടപെടലാണിതെന്നും അദ്ദേഹം കുറിച്ചു.  

ENGLISH SUMMARY:

A A Rahim facebook post about Sadbhavana Manch Iftar Dinner