ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

TOPICS COVERED

ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ യുവാവിനെ കഴിഞ്ഞ ദിവസം  കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയിരുന്നു. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ലൈംഗികാവയവത്തിൽ കുടുങ്ങിയത്. എന്നാല്‍ വിഷയത്തെ പറ്റി കൂടുതല്‍ പ്രതികരിക്കുകയാണ് യുവാവ്.

മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ വളരെ പ്രയാസപ്പെട്ടിരുന്നുവെന്നും ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ആശുപത്രിയിലെത്തിയതെന്നും യുവാവ് പറഞ്ഞു. 

നട്ട് നീക്കം ചെയ്യാൻ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങളും ഫലിക്കാതായതോടെ, അവിടുത്തെ ഡോക്ടർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ‌‌അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.

കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്‍റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. 

ENGLISH SUMMARY:

A young man who was rescued by the Kanhangad Fire Force after a metal nut got stuck on his genitalia has now spoken out about the incident. The nut, typically used for washers and similar purposes, had a diameter of about 1.5 inches. His response to the situation has drawn further attention.