കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ് വേനലവധിക്കാലം. പഠനഭാരത്തിൽ നിന്നും രണ്ടുമാസത്തെ മോചനം നൽകുന്ന ഈ സുവർണ്ണാവസരം, കൂട്ടുകാരോടൊത്ത് മനസ്സുതുറന്ന് കളിച്ചും ചിരിച്ചും സന്തോഷവും സൗഹൃദവും പങ്കിടുവാനുള്ള സമയമാണ്.
ഈ അവധിക്കാലത്ത് കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ ഒതുങ്ങികൂടാതെ കണ്ടങ്ങളിലേക്ക് ഇറങ്ങണമെന്ന് ആഹ്വാനവുമായി പത്തനംത്തിട്ട കല്കടര്‍ പ്രേം കൃഷ്ണ ഐ.എ.എസ്. കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഫെയ്സ്ബുക്കില്‍ കമന്റായി രേഖപെടുത്തിയാല്‍ കളിക്കാന്‍ കല്കടറും അവിടെ എത്തും. ഫോറും സിക്സിറും പറത്തി വിക്കറ്റുകൾ വീഴ്ത്തി ആ പോയകാല നന്മകളെ തിരിച്ചു പിടിക്കാമെന്ന് കലക്ടര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയവിദ്യാർത്ഥികളെ,
വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേർന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ തളക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോറും സിക്സിറും പറത്തി വിക്കറ്റുകൾ വീഴ്ത്തി ആ പോയകാല നന്മകളെ നമ്മുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളിൽ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളിൽ നിങ്ങൾക്കൊപ്പം ബാറ്റ് വീശാൻ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേർത്തു വെയ്ക്കാൻ ആവേശത്തെ പുറത്തെടുക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവും.
സ്നേഹപൂർവ്വം നിങ്ങളുടെ കളക്ടർ....#kandamcricket