cancer

TOPICS COVERED

ക്യാന്‍സര്‍ ബാധിച്ച് ഇടതുകാല്‍ നഷ്ടമായി. എന്നാല്‍ തളരാതെ കൃത്രിമകാലുമായി മൈതാനങ്ങള്‍ കീഴടക്കിയ ഒരു യുവാവുണ്ട് കാസര്‍കോട്. കാണാം കാസര്‍കോട് ഭീമനടി സ്വദേശി സന്തോഷിന്‍റെ വിശേഷങ്ങള്‍ 

2020ൽ ക്യാൻസർ ബാധിച്ചതിനെതുടർന്നാണ് സന്തോഷിന്റെ ഇടതുകാൽ മുട്ടിന് താഴേക്ക് മുറിച്ചുമാറ്റിയത്. പക്ഷെ വിധിക്ക് കീഴടങ്ങാൻ സന്തോഷ്‌ തയ്യാറായില്ല. കൃത്രിമ കാലിന്റെ സഹായത്തോടെ മെല്ലെ പിച്ചവച്ചു നടന്നു. ക്രിക്കറ്റായി പിന്നീട് ജീവവായു.കയ്യിൽ ബാറ്റുമായി മൈതാനത്തേക്കിറങ്ങി. പ്രതിസന്ധികളെ മറികടന്നതുപോലെ പന്തുകൾ ഓരോന്നായി അതിർത്തി കടത്തി. താങ്ങും തണലുമായി കൂട്ടുകാർ ഒപ്പം നിന്നു.

വിക്കറ്റ് കീപ്പർ ബാറ്ററാണ് സന്തോഷ്‌. നാട്ടിലെ ടൂർണമെന്റുകളിൽ സജീവ സാന്നിധ്യം. ഇപ്പോൾ കേരള വീൽച്ചെയർ ക്രിക്കറ്റ് ടീമിലും അംഗമാണ്

ENGLISH SUMMARY:

Despite losing his left leg to cancer, Santosh from Bheemanadi, Kasaragod, refuses to give up. With a prosthetic leg, he continues to dominate the sports field, showcasing resilience and determination.