kochi-workplace-abuse

TOPICS COVERED

ടാര്‍ഗറ്റ് തികയ്ക്കാത്തതിന്റെ പേരിൽ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ പീഡനമെന്ന പരാതിയില്‍ ട്വിസ്റ്റ്. പീഡനം ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളിലെ യുവാവ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. സ്ഥാപന ഉടമയെ മോശക്കാരനാക്കാന്‍ മുന്‍ മാനേജര്‍ മനാഫ് ചിത്രീകരിച്ച ദൃശ്യങ്ങളാണിവ. മനാഫ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്. വൈരാഗ്യം തീര്‍ക്കലായിരുന്നു ലക്ഷ്യം. മാസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദൃശങ്ങളാണെന്നും യുവാവിന്റെ മൊഴി. മുന്‍ മാനേജര്‍ മനാഫിനെ കമ്പനി പുറത്താക്കിയിരുന്നു. മനാഫിനെതിരെ പൊലീസിലും ലേബര്‍ ഓഫിസര്‍ക്കും യുവാക്കള്‍ പരാതി നല്‍കി. 

ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റ് കെട്ടി നായയെ പോലെ നടത്തിച്ച ദൃശ്യങ്ങൾ പുറത്തായതോടെ വന്‍പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പുറത്തു വന്ന ദൃശ്യങ്ങളിൽ പോലീസ് അന്വഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴയിച്ചു,തറയിൽ നിന്ന് നാണയവും പഴകിയ ആഹാരവും നക്കി എടുപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളായിരുന്നു വിഡിയോയില്‍.

ENGLISH SUMMARY:

Kochi firm makes under-achieving employees walk like ‘chained dogs’; twist