viral-jassi

TOPICS COVERED

പുരുഷനായി പിറന്ന്, സ്ത്രീയായി ജീവിക്കാൻ ആഗ്രഹിച്ച് ചികിത്സ നടത്തുന്ന ആളാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ജാസി. കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കമ്മിറ്റിക്കാര്‍  ജാസിയോട് മോശമായി പെരുമാറിയത് വിവാദമായി മാറിയിരുന്നു. കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ചമയ വിളക്ക് കാണാൻ ജാസി പോകുകയുണ്ടായി. പുരുഷൻമാർ ആ​ഗ്രഹ സാഫല്യത്തിന് പെൺവേഷത്തിലെത്തി വിളക്കെടുക്കുന്ന ചടങ്ങ് ഇവിടെയുണ്ട്. തന്റെ സുഹൃത്തിനെ ഒരുക്കാനായാണ് ജാസി എത്തിയത്. ക്ഷേത്രത്തിലെത്തി ചടങ്ങുകൾ കാണുകയും പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ സംഘാടകർ ജാസിയെ ത‌ടയുകയുണ്ടായി. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജാസി. 

‘കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തില്‍ വിളക്കെടുക്കാന്‍ ആഗ്രഹിക്കുന്നതായി ദുബായിലുള്ള ഒരു സുഹൃത്ത് പറഞ്ഞിരുന്നു. എന്നോട് മേക്കപ്പ് ചെയ്തു തരണം എന്നും ആവശ്യപ്പെട്ടിരുന്നു. അന്ന് തൃശ്ശൂര്‍ എനിക്കൊരു ഷൂട്ട് ഉണ്ടായിരുന്നു. എങ്കിലും അവര്‍ നിര്‍ബന്ധിച്ചതിനാല്‍ കൊല്ലത്തേക്ക് പോയി. അങ്ങനെ അവനെ ഒരുക്കി. എനിക്ക് കുട്ടിക്കാലം മുതലേ വിഗ്രഹങ്ങളും അമ്പലങ്ങളും പള്ളികളും കൊത്തുപണികളുമൊക്കെ ഭയങ്കര ഇഷ്ടമാണ്. അതിനാല്‍ ഞാനും കൂടെ പോകാമെന്ന് തീരുമാനിച്ചു, ഞാന്‍ വിളക്കെടുക്കാന്‍ പോയതല്ല. കാരണം അവിടെ വിളക്കെടുക്കുന്നത് പുരുഷന്മാരാണ്. സ്ത്രീകളോ സ്ത്രീകളായി കൊണ്ടിരിക്കുന്നവരോ ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നുള്ളവരോ അല്ല വിളക്ക് എടുക്കുന്നത്. പുരുഷന്മാര്‍ സ്ത്രി വേഷം കെട്ടിയാണ് വിളക്കെടുക്കുന്നത്. അമ്പലത്തിലെത്തിയപ്പോള്‍ തന്നെ നല്ല തിരക്കുണ്ട്. കുറേ ഓണ്‍ലൈന്‍ മീഡിയക്കാരുമുണ്ടായിരുന്നു,ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് കമ്മിറ്റിക്കാര്‍ വരുന്നത്. എന്താണ് ഇവിടെ നില്‍ക്കുന്നത്, വിളക്ക് എവിടെ എന്നും അവര്‍ ചോദിച്ചു. വിളക്കെടുക്കാന്‍ വന്നതല്ലെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് പിന്നെ ഒരുങ്ങി വന്നതെന്ന് അവര്‍ ചോദിച്ചു. സുഹൃത്തിന്റെ കൂടെ വന്നതാണെന്ന് പറഞ്ഞിട്ട് അവര്‍ക്ക് മനസിലാകുന്നില്ല. ഓണ്‍ലൈന്‍ മീഡിയക്കാരും താന്‍ സ്ത്രീയായി കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നും വിളക്കെടുക്കാന്‍ വന്നതല്ലെന്നും പറഞ്ഞു. അവര്‍ എടുത്ത തന്റെ ഇന്റര്‍വ്യുകളും കാണിച്ചു കൊടുത്തു. അങ്ങനെയാണ് അവര്‍ക്ക് കാര്യം മനസിലായി,

യൂട്യൂബില്‍ എന്നെ പിന്തുണച്ചാണ് സംസാരിച്ചത്. എന്നാല്‍ താറടിക്കാന്‍ ശ്രമിച്ചവരുണ്ട്. വര്‍ഗ്ഗീയമാക്കാന്‍ ശ്രമിച്ചു. ജാസി ബീഫ് കഴിച്ചാണ് വന്നതെന്ന് പറഞ്ഞു, ഒരാളുണ്ട്. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ വച്ച് വിഡിയോ ചെയ്തു, എന്റെ പച്ചമാംസം കഴിച്ച് ജീവിക്കുന്ന വ്യക്തിയാണ്. അയാളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അയാളാണ് വര്‍ഗീയമാക്കിയത്. അയാള്‍ പറഞ്ഞത് ജാസി പത്തിരിയും ബീഫും കഴിച്ചിട്ടാണ് അമ്പലത്തില്‍ കയറിയതെന്നാണ് പറഞ്ഞത് ’

ENGLISH SUMMARY:

Jasi, a viral social media personality who was born male but wishes to live as a woman, has responded to criticism following an incident at the Kotankulangara Temple festival in Kollam. Jasi had visited the temple to witness the ceremonial lighting of the lamp, a tradition where men dress as women to participate in the ritual. She explained that she went to the temple to assist a friend and took part in the prayers and rituals. However, during the event, organizers allegedly mistreated her. Addressing the criticism, Jasi remarked that she had eaten pathiri (a type of rice pancake) and beef before entering the temple, humorously stating, "I ate pathiri and beef before entering the temple." This comment has sparked further debate on social media.