ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

കൊച്ചിയിലെ തൊഴിൽ പീഡന ആരോപണം സ്ഥാപനത്തെ തകർക്കാണെന്ന് ദൃശ്യങ്ങളിലെ യുവാക്കൾ. ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും മുൻ മാനേജർ മനാഫ് ആണെന്നും യുവാക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന ലേബർ കമീഷന്റെ അന്വഷണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കും. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കൊച്ചിയിൽ ക്രൂരമായ തൊഴിൽ പീഡനമെന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ദൃശ്യങ്ങളിൽ ഉള്ള യുവാക്കളുടെ പ്രതികരണം. ദൃശ്യങ്ങളിൽ ഉള്ളത് പോലെ കഴുത്തിൽ ബെൽറ്റ് ധരിച്ചു പട്ടിയെ പോലെ നടന്ന ജെറിനും, ബെൽറ്റ് പിടിച്ചിരുന്ന ഹാഷിമും ആണ്  സംഭവത്തിന്റെ സത്യാവസ്ഥ മനോരമ ന്യൂസിലൂടെ വെളിപ്പെടുത്തിയത്. സ്ഥാപനത്തിലെ മുൻ മാനേജർ ആയിരുന്ന മനാഫ് ആണ് നിർബന്ധിച്ചു ദൃശ്യങ്ങൾ പകർത്തിയത്. ടാർഗറ്റ് തികയ്ക്കാത്തതിന്റെ പേരിൽ ആയിരുന്നില്ല ഈ സംഭവമെന്നും ജെറിനും ഹാഷിമും  വെളിപ്പടുത്തി.

      മുൻ മാനേജർ മനാഫും ഉടമ ഹുബൈലും തമ്മിലുള്ള തർക്കമാണ് എല്ലാത്തിനും കാരണം. സംഭവത്തിന് പിന്നാലെ മനാഫിനെതിരെ യുവാക്കൾ ഹുബൈലിനോട് പരാതി പെട്ടിരുന്നു. ജീവനക്കാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതും അവർ ജോലി ഉപേക്ഷിക്കാൻ കാരണമായതും മനാഫിന്റെ ഇടപെടലിൽ ആയിരുന്നു. പെരുമ്പാവൂർ അറക്കപ്പടിയിലെ കെൽട്രോ എന്ന സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന് തൊഴിൽ വകുപ്പിന്റെ അന്വഷണത്തിലും കണ്ടെത്തി. ദൃശ്യങ്ങളിൽ ഉള്ള യുവാക്കളുടെ മൊഴി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. 

      വിവാദ മലപ്പുറം പ്രസ്താവന ലീഗിനെതിരെ തിരിച്ച് വെള്ളാപ്പള്ളി നടേശൻ. മുസ്‍ലിം വിരോധിയാണെന്ന് വരുത്താൻ ശ്രമിക്കുന്നത് ലീഗാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സമുദായത്തിൻറെ പിന്നാക്കാവസ്ഥയെക്കുറിച്ച് പ്രസംഗിച്ചതിൽ ഉറച്ചുനിൽക്കുന്നെന്നും അദ്ദേഹം നിലപാടെടുത്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ കോൺഗ്രസ് കടന്നാക്രമിച്ചപ്പോൾ സിപിഎം മൃദുസമീപനം സ്വീകരിച്ചു. ഏതുസാഹചര്യത്തിലാണ് പ്രസ്താവന എന്നറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻറെ പ്രതികരണം. 

      നിലമ്പൂരിലെ പ്രസംഗത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് തനിക്കെതിരായ ആരോപണത്തെ മുസ്‍ലിം ലീഗിനുനേരെ വെള്ളാപ്പള്ളി നടേശൻ തിരിച്ചത്.  മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമ്പന്നരായ മുസ്‍ലിങ്ങൾ കയ്യടക്കി. അധികാരത്തിൽ വന്നപ്പോൾ ഉൾപ്പെടെ ലീഗ് ഈഴവ സമുദായത്തെ വഞ്ചിച്ചു. ഒപ്പം നിൽക്കാത്തതിന് മതപാർട്ടിയായ ലീഗ് പകപോക്കുകയാണ്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ലെന്ന് കടുപ്പിച്ചുപറഞ്ഞ വെള്ളാപ്പള്ളി സമുദായത്തിൻറെ പിന്നാക്കാവസ്ഥ ഇനിയും പറയുമെന്നും വ്യക്തമാക്കി. 

      വെള്ളാപ്പള്ളിയെ കടന്നാക്രമിക്കാതെ, അപമാനിച്ച് അവഗണിക്കുകയാണ് ലീഗ്. വിലയില്ലാത്ത വൃത്തികെട്ട പ്രസ്താവന ചർച്ച ചെയ്യില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം വിവാദ പ്രസ്താവനയിൽ സൂക്ഷിച്ചാണ് ബിജെപി ഇടപെട്ടത്. ഈഴവരുടെ ആശങ്ക പങ്കുവച്ച രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് നിലപാടെടുത്തു. വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റെന്നാണ് മുൻ പ്രസിഡൻറ് കെ. സുരേന്ദ്രന്റെ പ്രതികരണം. അദ്ദേഹത്തെ തല്ലാതെയും തലോടാതെയുമാണ് സിപിഎം നിലപാട് പറയുന്നത്. വെള്ളാപ്പള്ളിതന്നെ വിശദീകരിക്കട്ടെയെന്നാണ് സിപിഎമ്മിന്റെ  നിലപാട്

      കോൺഗ്രസാകട്ടെ ഈ വിഷയത്തിൽ കിട്ടിയ അവസരം പാഴാക്കാതെ വെള്ളാപ്പള്ളിയെ കടന്നാക്രമിച്ചു. മതധ്രുവീകരണത്തിനാണ് വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

      കോൺഗ്രസ് ലീഗിൻറെ തടവറയിലല്ലേയെന്ന് വെള്ളാപ്പള്ളിയുടെ മറുചോദ്യം. ലീഗിൻറെ കോട്ടയിലെ ഈഴവരുടെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. 

      ലീഗിലെ സമ്പന്നർ 

      പ്രസംഗത്തിൻറെ ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നെന്ന് വെള്ളാപ്പള്ളി

      പറഞ്ഞ വാക്കിൽ ഒന്നുപോലും പിൻവലിക്കില്ല;’

      വെള്ളാപ്പള്ളി നടേശൻ

      ‘പ്രസംഗത്തിൽ വിവരിച്ചത് സമുദായത്തിൻറെ പിന്നാക്കാവസ്ഥ;ഞാൻ മുസ്‍ലിം വിരോധിയല്ല’

      ‘ബാബറി മസ്ജിദ് പൊളിച്ചപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് SNDP’

      ‘മതേതരത്വം പറയുന്ന ലീഗ് ഒരു പഞ്ചായത്തിലും ഹിന്ദുവിനെ  മൽസരിപ്പിച്ചിട്ടില്ല’

      വെള്ളാപ്പള്ളി നടേശൻ

      വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈഴവർക്കില്ലാത്തത് വിഷമമുണ്ടാക്കി കോളജുകൾ പ്രമുഖരായ മുസ്‍ലിം സമ്പന്നരുടെ കയ്യിൽ

      ലീഗ് മത പാർട്ടി മതേതരത്വമില്ല

      ഈഴവർക്ക് പരാതിയുണ്ടെന്ന് ബിജെപി

      OBCറിസർവേഷൻ തട്ടാൻ പിൻവാതിൽ ശ്രമമെന്ന് ഈഴവർക്ക് പരാതിയുണ്ട്:രാജീവ് ചന്ദ്രശേഖർ

      വെള്ളാപ്പള്ളിയുടെ പരമാർശം ഏത് സാഹചര്യത്തിലെന്ന് അറിയില്ല

      ENGLISH SUMMARY:

      Youths reveal allegations of workplace harassment in Kochi