TOPICS COVERED

മാസങ്ങളും വർഷങ്ങളും എടുത്ത്  ബൈബിൾ പകർത്തി എഴുതിയവരെ നമുക്കറിയാം.. എന്നാൽ കോട്ടയം അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിലെ ഇടവകാംഗങ്ങൾ ഒന്നിച്ചു നിന്നപ്പോൾ ഒരു മണിക്കൂറിനുള്ളിൽ  ബൈബിൾ എഴുതി പൂർത്തിയാക്കി.. മഹാ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായാണ് വിശ്വാസികൾ  ബൈബിൾ പകർത്തി എഴുതിയത്.

മെൽസാദ് നുഹ്‌റ എന്ന സുറിയാനി വാക്കിന്റെ അർത്ഥം വചനത്തിന്റെ വെളിച്ചം എന്നാണ്.. മെൽസാദ് നുഹ്റ എന്ന പേരിൽ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടത്തിയ പരിപാടിയുടെ ഭാഗമായി വചനത്തിന്റെ വെളിച്ചം പകരാനാണ് ആയിരത്തിലധികം വിശ്വാസികൾ ഒത്തുകൂടിയത്.. 1074 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പഴയ നിയമവും 260 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമവും  ഒരു മണിക്കൂറിനുള്ളിൽ ആയിരം വിശ്വാസികൾ ചേർന്ന് എഴുതി പൂർത്തിയാക്കി. 

ആറു വയസ്സ് മുതൽ 84 വയസ്സു വരെയുള്ളവർ  ബൈബിൾ പകർത്തിയെഴുതാൻ ഒന്നു ചേർന്നിരുന്നു.. ഇടവകയിലെ വൈദികർ ചേർന്ന് വചനം എഴുതി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശ്വാസികൾ എല്ലാവരും ഓരോ അധ്യായം വീതം എഴുതി.. ചിലർക്ക് മാത്രം രണ്ട് അധ്യായങ്ങൾ.. ഒരു മണിക്കൂറിനുള്ളിൽ 1334 അധ്യായങ്ങൾ പൂർത്തിയാക്കി. ഒരു മണിക്കൂർ കൊണ്ട്  ലക്ഷ്യത്തിലെത്തിച്ചേർന്നത്  മാസങ്ങളുടെ ശ്രമത്തിനൊടുവിലാണ് ശാരീരിക അസ്വസ്ഥതകൾ മൂലം പള്ളിയിൽ എത്തിച്ചേരാൻ കഴിയാത്ത ഇരുന്നൂറിലധികം മുതിർന്നവർ വീടുകളിൽ ഇരുന്നും ബൈബിൾ പകർത്തിയെഴുതി.

ENGLISH SUMMARY:

In a remarkable display of faith and unity, parishioners of St. Mathew's Church in Kottaykkuparambu, Athirampuzha, handwrote the entire Bible within an hour. The initiative was part of the church's Grand Jubilee celebrations, showcasing collective devotion and spiritual commitment.