സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. കമ്മീഷണർ ഇറങ്ങിയ കാലത്ത് തന്നെ പലതും കാണിച്ചു നടന്നു. അക്കാലത്ത് കാറിന്റെ പുറകിൽ കുറെക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നു. തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം. തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. എന്നാല്‍ കമ്മീഷണര്‍ സിനിമയിലെ തൊപ്പി ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായി തളര്‍ന്ന് പോയ ഷെഫീഖ് എന്ന കുട്ടിക്കാണ് സുരേഷ് ഗോപി സമ്മാനിച്ചത്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്‍റെ പിറന്നാളിന് സുരേഷ് ഗോപി കാണുവാനെത്തിയത്,
ഷെഫീഖിനായി കേക്ക് മുറിച്ചും കമ്മീഷണര്‍ സിനിമയിലെ ഡയലോഗും പറഞ്ഞാണ് സുരേഷ് ഗോപി പോയത്. പിറന്നാളിന് സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റേയും ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകള്‍ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയില്‍ എത്തിയത്. പിരിയുന്നതിന് മുമ്പ് ഷെഫീനെ മാറോടണച്ച് ഒരു ചുംബനം നല്‍കിയ താരം ഒരു താരാട്ട് പാട്ടും പാടിക്കൊടുത്തിരുന്നു.
ഗണേഷ് കുമാറിന്‍റെ തൊപ്പി പരാമര്‍ശത്തിന് പിന്നാലെ സൈബറിടത്ത് സുരേഷ് ഗോപി ഷെഫീഖിന് തൊപ്പി കൊടുത്ത കാര്യം പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ‘എന്‍റെ കയ്യില്‍ ഇപ്പോള്‍ ആ തൊപ്പിയില്ലാ, തൊടുപുഴയില്‍ രണ്ടാനമ്മയും അച്ഛനും ക്രൂരമർദനത്തിന് ഇരയാക്കിയ ആ കുഞ്ഞിന് കൊടുത്തു’ സുരേഷ് ഗോപി പറഞ്ഞു.