കുടുംബത്തിലൊരാള്‍ പാര്‍ട്ടിയുടെ അമരത്തേക്ക് എത്തിയതിന്‍റെ സന്തോഷത്തിലാണ് എംഎ ബേബിയുടെ ബന്ധുക്കളും. പ്രാക്കുളത്തെ തറവാടുവീടൊക്കെ കൈമാറ്റം ചെയ്തു പോയെങ്കിലും ബേബിയുടെ ജേഷ്ഠ സഹോദരന്‍റെ കുടുംബം കൊല്ലം നഗരത്തിലുണ്ട്. പരേതനായ എംഎ ബാബുവിന്‍റെ പത്നി റോസ് മേരി മനോരമ ന്യൂസുമായി ഓര്‍മപങ്കുവച്ചു.
പ്രസംഗവും, കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇഴചേര്‍ന്ന് ബേബിയെന്ന രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയ വഴിയാണ് റോസ് മേരി ഒാര്‍ത്തെടുത്തത്. ബേബിയെ സര്‍ക്കാരുദ്യോഗസ്ഥനാക്കാനായിരുന്നു ബേബിയുടെ അമ്മ ലില്ലിയുടെ ആഗ്രഹമെന്ന് റോസ് മേരി.
കുടുംബത്തില്‍ എല്ലാവരും തമ്മിലുളള സ്നേഹം പോലെയായിരുന്നു പഠനത്തിലും പുസ്തകവായനയിലും സഹോദരങ്ങളുടെ ഒരുമ. ബേബിയുടെ മറ്റൊരു സഹോദരനായ എംഎ ജോണ്‍സന്‍ കോഴിക്കോടാണ് താമസം.