തൃശൂരില്‍ ഡി.വൈ.എഫ്.ഐയുടെ മെഗാ രക്തദാന ക്യാംപില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രക്തം ദാനം ചെയ്തവര്‍ ആറായിരം പേരാണ്. അയ്യായിരത്തില്‍ താഴെ യൂണിറ്റ് രക്തമാണ് ഡി.വൈ.എഫ്.ഐ. മുഖേന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ദാനം ചെയ്തത്.
തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ മെഗാ രക്തദാന ക്യാംപ് ഡി.വൈ.എഫ്.ഐ. തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. മെഡിക്കല്‍ കോളജുകളില്‍ ശസ്ത്രക്രിയയ്ക്കിടെ രക്ദക്ഷാമം അനുഭവപ്പെട്ടപ്പോഴാണ് ഈ ഉദ്യമം ഡി.വൈ.എഫ്.ഐ. ഏറ്റെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്ദതാനം നടത്തിയ ഡി.വൈ.എഫ്.ഐ. യൂണിറ്റും തൃശൂരിന്‍റേതാണ്. പൊതിച്ചോറിനൊപ്പം രക്ദാനമെന്ന മുദ്രാവാക്യം പിന്‍തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐയുടെ ഈ മാതൃക പ്രവര്‍ത്തനം.