കളിപ്പാട്ടങ്ങള്‍ ഇഷ്ടമില്ലാത്ത കുട്ടികളുണ്ടോ. ഇല്ലെന്ന് തന്നെ പറയാം. കളിപ്പാട്ടത്തോടുള്ള ഇഷ്ടം കൂടി കളിപ്പാട്ടം നിര്‍മിക്കാന്‍ തുടങ്ങിയ ഒരു പത്താം ക്ലാസുകാരനുണ്ട് കോഴിക്കോട് താമരശേരിയില്‍.
ഒറ്റനോട്ടം മതി. ഏതുവാഹനങ്ങളുടെ രൂപവും ദിനാന്‍റെ മനസിലേയ്ക്ക് കേറും. പിന്നെയത് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പും തത്രപ്പാടുമാണ്. ഡ്രൈവറായ ഉപ്പയെ കണ്ടാണ് ദിനാനും വണ്ടി പ്രാന്ത് തുടങ്ങിയത്.
ആദ്യമൊക്കെ വലിയ കാര്യാമാക്കാതിരുന്ന ദിനാന്‍റെ ഉമ്മയും ഉപ്പയും സംഭവം സീരിയസാണെന്ന് കണ്ടതോടെ അമ്പരന്നു. കൂടെ നിന്നു. ഉണ്ടാക്കിയ കളിപ്പാട്ടങ്ങള്‍ ഫെയ്സ്ബുക്കിലിട്ടതാണ് വഴിത്തിരിവായത്. ഇതോടെ കളിപ്പാട്ടങ്ങള്‍ക്ക് ഓര്‍ഡറുകള്‍ കിട്ടി തുടങ്ങി. സ്കൂളിലെ ശാസ്ത്രമേളയിലൊക്കെ സജീവമായ ദിനാന്‍റെ പണിപ്പുര ഈ കൊച്ചുമുറിയാണ്. വണ്ടികള്‍ മാത്രമല്ല, ലോകകപ്പും ചെസ്ബോര്‍ഡും യൂട്യൂബ് സില്‍വര്‍ ബട്ടണുമൊക്കൊ പണിപ്പുരയിലൊരുങ്ങി കഴിഞ്ഞു.