ഓടുന്ന ബസിലെ ഡ്രൈവറെ ലൈസന്‍സില്ലാതെ പിടിച്ചതോടെ ട്രിപ്പ് മുടങ്ങുമെന്ന് ആശങ്കപ്പെട്ട യാത്രക്കാര്‍ക്ക് താങ്ങായി എം.വി.ഡി ഉദ്യോഗസ്ഥന്‍. കണ്ണൂരിലെ അസിസ്റ്റന്‍റ് എംവിഐ സജി ജോസഫാണ് ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് വളയം പിടിച്ചത്. വഴിയിലിറക്കി വിടാതെ യാത്രക്കാരെ കൃത്യമായി ഇറങ്ങേണ്ട സ്ഥലത്തെത്തിച്ചാണ് ഉദ്യോഗസ്ഥന്‍ ദൗത്യം പൂര്‍ത്തിയാക്കിയത്.