സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് വലിയ രീതിയിലുള്ള വിമർശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്‍റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്.
വിഷു ആശംസ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ലോങ് സ്കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. കല്ലുകൾ പതിച്ച നെക്‌ലസും കമ്മലും ഹിപ്ചെയിനുമാണ് ആക്സസറീസ്. ‘ശക്തരായ സ്ത്രീകൾക്ക് ആറ്റിറ്റ്യൂഡ് അല്ല, അവർക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
‘ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെല്ലാം ഇത്തരം ഫോട്ടോകൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. നിങ്ങളെ അവർ മാർക്കറ്റ് ചെയ്യുകയാണ്.’– എന്നാണ് ചിത്രത്തിന് വന്ന ഒരു കമന്റ്. ‘തുണി കുറച്ചിട്ടാണോ സ്ട്രോങ് വുമൺ ആകുന്നത്’ എന്നാണ് മറ്റൊരു കമന്‍റ്. പെട്ടുപോയാല്‍ സ്വയം വിചാരിച്ചാലും ഊരി പോരാന്‍ പറ്റാത്ത ഒരു മേഖലയാണ്. സൂക്ഷിച്ചാല്‍ പിന്നീട് ദുഃഖിക്കാതിരിക്കാം...' എന്നാണ് മറ്റൊരു അഭിപ്രായം. ഇത്രയും വേണ്ടായിരുന്നു എന്നിങ്ങനെയുള്ള കമന്റുകൾ വരുമ്പോഴും പോസിറ്റീവായുള്ള ചില കമന്‍റുകളും കാണാം.