renu-swopna

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് വലിയ രീതിയിലുള്ള വിമർശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്‍റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്.

vishu-pics-renu

ഇപ്പോഴിതാ രേണുവിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷ്. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നുമാണ് സ്വപ്ന സുരേഷ് കുറിച്ചത്.

‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല, സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY:

Actor Kollam Sudhi’s wife Renu faced intense cyberbullying over her Vishu photoshoot and recent appearances in albums and reels. Trolls targeted her for her attire and expressive performances, questioning her conduct as a widow. Amid the criticism, Swapna Suresh commented that Renu is not the only widow and should show respect towards cultural values. The situation has sparked debate over online moral policing and women's freedom of expression.