റെയില്‍വേയുടെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കിലിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തിലെ യാത്രക്കാര്‍ക്കും വലിയ പ്രതീക്ഷയാണ്. യാത്രക്കാര്‍ ഇടിച്ച് കയറുന്ന കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ് ലീപ്പര്‍ ട്രെയിന്‍ അനുവദിച്ചേക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വലിയ തിരക്കുളള ബംഗളൂരു – മുംബൈ റൂട്ടുകളിലൊന്നില്‍ കേരളത്തിനു കിട്ടുന്ന ആദ്യ സ് ലീപ്പര്‍ സര്‍വീസ് നടത്താനാണ് സാധ്യത.
16 കോച്ചുകളുളള പൂര്‍ണമായും എസിയുളള സ് ലീപ്പര്‍ ട്രെയിനാണ് സര്‍വീസിനൊരുങ്ങുന്നത്. സാധാരണ സ് ലീപ്പര്‍ ട്രെയിനുകളില്‍ നിന്ന് ഒരുപാട് മെച്ചങ്ങളുണ്ട് പുതിയ ട്രയിനുകള്‍ക്ക്. ആധുനിക സൗകര്യങ്ങളോടെയുളള ബര്‍ത്തുകള്‍, വായനയ്ക്കായി പ്രത്യേക ലൈറ്റുകള്‍, എല്‍ ഇ ഡി ഡിസ്പ്ളേ സിസ്റ്റം ,ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ബര്‍ത്തുകള്‍, ഒാട്ടോമാറ്റിക് വാതിലുകള്‍, മോഡുലാര്‍ പാന്‍ട്രി അങ്ങനെയങ്ങനെ.
ഒന്നാം ക്ളാസ് എസിയില്‍ ചൂടുവെളളവും ഷവറുമുണ്ടാകും.