കവി പി.കെ.ഗോപിയുടെ കൊച്ചുമകന്‍ ജഹാന്‍ ജോബിയാണ് പുസ്തകദിനത്തിലെ താരം. മുത്തച്ഛന്‍റെ 100 കവിതകളാണ് ജഹാന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. തന്‍റെ പുതിയ പുസ്തകത്തിന്‍റെ എഴുത്തുപുരയിലാണ് പന്ത്രണ്ടുവയസുകാരനായ ഈ കൊച്ചുമിടുക്കനിപ്പോള്‍.
അക്ഷരങ്ങളാണ് ജഹാന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍. വാക്കുകളെ പരിഭാഷപ്പെടുത്തുന്നതാണ് ഏറെ ഇഷ്ടം. അങ്ങനെ പത്താം വയസില്‍ പരിഭാഷപ്പെടുത്തിയതാകട്ടെ മുത്തച്ഛന്‍റെ 100 കവിതകളടങ്ങിയ ആത്മം എന്ന പുസ്തകം.
ആത്മം എന്ന പേര് പോലും അവന്‍ വ്യത്യസ്തമാക്കി സോളിറ്റ്യൂട് എന്നാക്കി. പരിഭാഷയില്‍ സംശയമുണ്ടായപ്പോള്‍ മുത്തച്ഛനോട് തന്നെ ചോദിച്ച് മനസിലാക്കി. വായനയ്ക്ക് പുറമെ ചിത്ര രചനയാണ് ജഹാന്റ മറ്റൊരു ഇഷ്ടം