ഇന്ത്യസഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം തയ്യാറാവുന്നു. ബിജെപിയും ആര്‍എസ്എസും ആണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രമേയം തയ്യാറാക്കുന്ന ചര്‍ച്ചകള്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവില്‍ തുടങ്ങി. ഇന്ന് ആരംഭിക്കുന്ന ദേശീയ കൗണ്‍സിലിലും കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ചയാവും
സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡീഗഡില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുളള കരട് രാഷ്ട്രീയ പ്രമേയം തയ്യാറാക്കുന്നതിലുള്ള ചര്‍ച്ചകളാണ് തിരുവനന്തപുരത്ത് ചേരുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നടന്നത്. ബിജെപിയു ആര്‍ എസ് എസുമാണ് മുഖ്യ രാഷ്ട്രീയ ശത്രുവെന്ന സമീപനമാണ് സിപിഐ
സ്വീകരിക്കുന്നത്. സിപിഎമ്മില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രസക്തി
അംഗീകരിക്കുന്നതാണ് സിപിഐ തയ്യാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയം.
കോണ്‍ഗ്രസിന്‍റെ സ്വാധീനവും വളര്‍ച്ചയും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ അനിവാര്യമാണെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കും. ഇന്ത്യ സംഖ്യം കരുത്തോടെ മുന്നോട്ട് പോകണമെന്നും അതിന് കോണ്‍ഗ്രസിന്‍റെ പ്രസക്തിഏറെയെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ സമീപനത്തില്‍ മാറ്റം വരണമെന്നും വിദൂരഭാവിയെ കണ്ടുള്ള സമീപനമുണ്ടാകണമെന്നും ഇന്നലെ ചേര്‍ന്ന ദേശീയ
നിര്‍വാഹക സമിതിയില്‍ ചര്‍ച്ചകളുണ്ടായി . ഇന്ന് ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലും കരട് രാഷ്ട്രീയ പ്രമേയം തയ്യാറാക്കുന്നതില്‍ വിശദമയ ചര്‍ച്ച നടക്കും