എ.കെ.ആന്‍റണിയും ഭാര്യയും (ഫയല്‍ ചിത്രം, മനോരമ) , മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (Image Credit: Shijan Kaakkara, Wikkimediacommons)

എ.കെ.ആന്‍റണിയും ഭാര്യയും (ഫയല്‍ ചിത്രം, മനോരമ) , മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (Image Credit: Shijan Kaakkara, Wikkimediacommons)

  • പരാതിയില്‍ എലിബസത്തിന്‍റെ വിലാസത്തിനൊപ്പം വൈഫ് ഓഫ് എ.കെ.ആന്‍റണിയെന്നും എഴുതിയിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതിരുന്ന ഉദ്യോഗസ്ഥൻ പരാതിയിൽ നൽകിയിരുന്ന മൊബൈൽ നമ്പറിൽ എലിസബത്തിന് വിളിച്ച ശേഷം ഭർത്താവിനെയും കൂട്ടി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു

പൊലീസ് സ്റ്റേഷനിൽ സ്ത്രീകൾ പരാതി നൽകിയാൽ ഭർത്താവിനെയോ അച്ഛനെയോ സഹോദരനെയോ ഒക്കെ കൂട്ടി സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശം നൽകുന്നത് പൊലീസിലെ പതിവാണ്. അതേ നിർദ്ദേശം നൽകി നാണക്കേടും പൊല്ലാപ്പും പിടിച്ചിരിക്കുകയാണ് തലസ്ഥാനത്തെ മ്യൂസിയം പൊലീസ്. മുന്‍ മുഖ്യമന്ത്രി സാക്ഷാല്‍ എ.കെ ആന്‍റണിയുടെ ഭാര്യ എലിസബത്തിനോടും പൊലീസ് ഉദ്യോഗസ്ഥന്‍ പതിവ് പല്ലവി ആവര്‍ത്തിച്ചു.. 'ഭര്‍ത്താവിനെ കൂട്ടി സ്റ്റേഷനിലേക്ക് വരൂ'!

വീട്ടിലെ അറ്റകുറ്റപ്പണിക്കായി പണം മുന്‍കൂര്‍ വാങ്ങിയ ആള്‍, പണി ചെയ്യാതെ മുങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് ഇമെയില്‍ മുഖേനെ മ്യൂസിയം എസ്ഐക്ക് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ എലിസബത്തിന്‍റെ വിലാസത്തിനൊപ്പം വൈഫ് ഓഫ് എ.കെ.ആന്‍റണിയെന്നും എഴുതിയിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതിരുന്ന ഉദ്യോഗസ്ഥൻ പരാതിയിൽ നൽകിയിരുന്ന മൊബൈൽ നമ്പറിൽ എലിസബത്തിന് വിളിച്ച ശേഷം ഭർത്താവിനെയും കൂട്ടി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ വന്നശേഷം പരാതിയിൽ വേണ്ട ഇടപെടൽ നടത്താം എന്നുമായിരുന്നു പൊലീസുകാരന്റെ മറുപടി.

ഒടുവിൽ ഈ നിർദ്ദേശം കറങ്ങിത്തിരിഞ്ഞ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൺ ബി.കൃഷ്ണയുടെ ചെവിയിൽ എത്തി. അദ്ദേഹം വിഷയത്തിൽ ഇടപെടുകയും എലിസബത്തിനെ നേരിൽകണ്ട് ആളറിയാതെ നിർദ്ദേശം നൽകിയതിൽ ക്ഷമ ചോദിക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ക്ഷമയുടെ ആവശ്യമൊന്നും ഇല്ലെന്നു പറഞ്ഞ് എലിസബത്ത് വിഷയം അവസാനിപ്പിച്ചു.

ഒടുവിൽ ആന്റണിയുടെ വീട്ടിൽ പണി നടത്താം എന്ന് പറഞ്ഞ് പണം വാങ്ങിയ ആളെ കണ്ടെത്തി എത്രയും വേഗം നിർമാണം പൂർത്തിയാക്കാനുള്ള കർശന നിർദേശം നൽകി പൊല്ലാപ്പിൽ പൊലീസ് തലയൂരുകയാണ് ഉണ്ടായത്.

ENGLISH SUMMARY:

Elizabeth Antony, wife of former Kerala Chief Minister A.K. Antony, received an unusual response from the Museum Police in Thiruvananthapuram after filing a complaint over a house renovation fraud. She had alleged that a person who took an advance payment for repair work at her residence had failed to complete the job and disappeared. Without noticing her identity mentioned in the complaint, a police officer asked her to bring her husband to the police station the following day. After City Police Commissioner Arun B. Krishna intervened, the officer was instructed to apologise to her, while police were also directed to trace the contractor and ensure completion of the renovation work.