face-mask

തിളക്കവും സുന്ദരവുമായ ചര്‍മം ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എണ്ണമയമുളള ചര്‍മമുളളവര്‍ നേരിടുന്ന വലിയ പ്രശ്നമാണ് മുഖക്കുരുവും ബ്ലാക്ക്ഹെഡ്സും. ഇവ അമിതമായാല്‍ ആത്മവിശ്വാസം പോലും തകരുന്ന അവസ്ഥയാകും. നിറം എന്തായാലും തിളക്കമുള്ള സുന്ദരമായ ചർമം നേടിയെടുക്കാൻ ഏറെ ശ്രദ്ധയും പരിപാലനവും ആവശ്യമാണ്‌. എണ്ണമയമുള്ള ചർമമാണ് നിങ്ങളുടേതെങ്കിൽ അല്‍പം കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. ബ്ലാക്ക് ഹെഡ്സ് അമിതമായാല്‍ കറുത്ത കുത്തുകള്‍ പോലെ മുഖത്ത് കാണപ്പെടാം. ഈ പ്രശ്നത്തിന് പരിഹാരമായി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു അത്ഭുത ഫെയ്സ്പാക്ക് പരിചയപ്പെടാം.

മുഖത്തെ പൊട്ടിയ കുരുക്കളിൽ അഴുക്കും പൊടിയും അടിഞ്ഞു കൂടുന്നതാണു ബ്ലാക്ക്ഹെഡ്സ് വരുന്നതിനു കാരണം. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് ബ്ലാക്ക്ഹെഡ്സ് കൂടുതല്‍ കാണുന്നത്. ഇത് കുറയ്ക്കാന്‍ പലരും സൗന്ദര്യ വർധക വസ്തുക്കളെയും ബ്യൂട്ടി പാര്‍ലറുകളെയും ആശ്രയിക്കാറുണ്ട്. മറ്റു ചിലര്‍ തനിയെ മാറിക്കോളും എന്നുകരുതി ഇത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കുകയുമില്ല. എന്നാല്‍ വീട്ടിലിരുന്ന് ചില  നുറുങ്ങു വിദ്യകൾ ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്സിന് പരിഹാരം കാണാവുന്നതാണ്. 

ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കാവുന്ന ഫെയ്സ്പാക്ക്

ആവശ്യമുളള സാധനങ്ങള്‍ :

ഓട്സ് (പൊടിച്ചത് )

വാഴപ്പഴം (ഉടച്ചത് )

തേന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: ഒരു ബൗളിൽ ആവശ്യത്തിന് ഓട്സ് എടുത്ത് തേനും ഉടച്ച പഴവും ചേർത്തു നന്നായി ഇളക്കുക. ശേഷം ഈ‌ മിശ്രിതം താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിൽ 5 മുതൽ 10 മിനിറ്റു വരെ മുഖത്ത് സ്ക്രബ് ചെയ്യുക. സ്ക്രബ്ബിങ് കഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ശേഷം അനുയോജ്യമായ ഏതെങ്കിലും നല്ലൊരു മോയിസ്ചറൈസർ മുഖത്ത് പുരട്ടാം. ആഴ്ച്ചയില്‍ 2 വട്ടം ഇങ്ങനെ ചെയ്യാം. ബ്ലാക്ക്ഹെഡ്സിന് പരിഹാരമാകുന്നതിനോടൊപ്പം മുഖം തിളങ്ങുകയും ചെയ്യും. 

Black Heads Remedies:

Best facemask to remove blackheads