facewash

TOPICS COVERED

സുന്ദരവും ആരോഗ്യവുമുളള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. അതിനായി ഫെയ്​സ്മാസ്ക്കുകളടക്കം നിരവധി ഉത്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിച്ചുനോക്കാറുമുണ്ട്. ചിലവേറിയ കോസ്മറ്റിക് ചികില്‍സകളിലൂടെ ചര്‍മത്തിന്‍റെ യുവത്വം ഒരുപരിധിവരെ നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ അതെപ്പോഴും വിജയിച്ചുകൊളളണമെന്നോ ഏറെക്കാലം നീണ്ടുനില്‍ക്കണമെന്നോ ഇല്ല. മുഖസൗന്ദര്യത്തിനും ചര്‍മത്തിന്‍റെ ആരോഗ്യത്തിനും പ്രധാനമാണ് മുഖം വൃത്തിയായി സൂക്ഷിക്കുക എന്നത്. ദിവസവും മുഖം കഴുകി വൃത്തിയായി സൂക്ഷിച്ചാല്‍ തന്നെ ഒരു പരിധിവരെയുളള ചര്‍മപ്രശ്നങ്ങള്‍ അകറ്റാം. എന്നാല്‍ ദിവസവും ഒരുപാട് തവണ മുഖം കഴുകുന്നതിലൂടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനാകും എന്ന ധാരണ തികച്ചും തെറ്റാണ്.

അമിതമായി മുഖം കഴുകുന്നത് ചര്‍മത്തിന്‍റെ ആരോഗ്യം മോശമാകാന്‍ കാരണമാകും. മുഖം അമിതമായി കഴുകിയാൽ മുഖത്തെ സ്വാഭാവിക എണ്ണമയം പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. കൂടാതെ ചര്‍മത്തിലുപയോഗിക്കുന്ന ഉത്പന്നങ്ങളും ചര്‍മത്തിന് ഇണങ്ങുന്നതായിരിക്കണം. ശരിയായി മുഖം വൃത്തിയാക്കിയില്ലെങ്കില്‍ ചര്‍മസുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞുകൂടി മുഖക്കുരുവിന് കാരണമാകും. അതിനാല്‍ മുഖം കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

ദിവസവും രാവിലെയും വൈകിട്ടും മുഖം കഴുകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചർമം വൃത്തിയാക്കി വയ്ക്കാൻ ദിവസവും രണ്ട് നേരം മുഖം കഴുകാം. കൂടാതെ ഒരു ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ മുഖം കഴുകണം. ചര്‍മത്തിന് യോജിച്ച കെന്‍സര്‍ തന്നെ തിരഞ്ഞെടുക്കുക. രാത്രി കിടക്കും മുന്‍പ് മുഖം കഴുതി വൃത്തിയാക്കിയ ശേഷം കിടക്കുന്നതും ഉത്തമമാണ്. മേക്കപ്പ് ഒക്കെ ഇടുന്നവർ ആണെങ്കിൽ തീർച്ചയായും രാത്രിൽ മികച്ച ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകണം. അതേസമയം മുഖം കഴുകാൻ ഫേസ്‌വാഷ് ഉപയോഗിക്കുന്നവര്‍ ചര്‍മത്തിന് ചേര്‍ന്ന ഫേസ്‌വാഷ് തന്നെ ഉപയോഗിക്കുക. മുഖം വെയില് കൊളളുന്ന സാഹചര്യത്തലും ഇടക്കിയ്ക്ക് വെളളം ഉപയോഗിച്ച് വെറുതെ കഴുകുന്നതും നല്ലതാണ്.