TOPICS COVERED

കറിയില്‍ രുചി വര്‍ധിപ്പിക്കാന്‍ മാത്രമല്ല ചര്‍മത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാനും കഴിവുള്ള കേമനാണ് നമ്മുടെ സ്വന്തം വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിനായി ഇതുവരെ വെളുത്തുള്ളി ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഇനി മടിക്കേണ്ട. മുഖക്കുരു മാറ്റാനും ബ്ലാക് ഹെഡ്സ് ഇല്ലാതാക്കാനുമൊക്കെ കഴിവുണ്ട് വെളുത്തുള്ളിക്ക്.

വെളുത്തുള്ളിയിലെ ആൻഡി ഓക്സിഡന്‍റുകൾക്ക് ചർമത്തിലെ ഇൻഫെക്ഷനുകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നതിനാല്‍ മുഖക്കുരുവിനെതിരെ നല്ലൊരു കവചമാണ് വെളുത്തുള്ളി. വെളുത്തുള്ളി നീരെടുത്ത് മുഖക്കുരു ഉള്ള ഭാ​ഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ നല്ല ഫലം കിട്ടും. ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. ചതച്ച വെളുത്തുള്ളിയോ രണ്ടായി മുറിച്ച വെളുത്തുള്ളിയോ മുഖത്തുരസിയാല്‍ കലകളും പാടുകളും കുറയും. .മുഖത്തെ  ചുളിവുകൾ ഇല്ലാതാക്കാനും മികച്ച പോംവഴിയാണ് വെളുത്തുള്ളി.വെളുത്തുള്ളി അല്ലികളെടുത്ത് ചതച്ച് തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് പത്തുമിനിറ്റോളം മുഖത്തു വച്ച് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞാല്‍ ചർമത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും.

ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളെ പ്രതിരോധിക്കാനും വെളുത്തുള്ളിക്കു കഴിവുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ആണ് ഇതിന് സഹായിക്കുന്നത്. ചതച്ച വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ ബദാം ഓയിലിനോടൊപ്പം കലർത്തി ഈ മിശ്രിതം ചൂടാക്കുക. ഇത് സാധാരണ ഊഷ്മാവിൽ ചൂടാറാൻ അനുവദിച്ച ശേഷം  സ്ട്രെച്ച് മാർക്കുകളിൽ തടവാം. ഒരാഴ്ചയോളം ഇടയ്ക്കിടെ ഇത് ചെയ്യുന്നത് ഫലപ്രദമാണ്.അൽപം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ഫേസ് മാസ്ക് ആയി മുഖത്തിട്ടാല്‍ ചര്‍മത്തില്‍എണ്ണമയം കൂടുമ്പോളുള്ള ബ്ലാക് ഹെഡ്സ്സ് ഇല്ലാതാക്കും. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്.

ENGLISH SUMMARY:

Garlic for Skin: Unveiling the Surprising Beauty Benefits