മലയാള മനോരമ കേരള ഗ്രാമീൺ ബാങ്കുമായി സഹകരിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച മീറ്റ് ദി ലിറ്റിൽ മാസ്റ്റർ പരിപാടി ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധി ഉപയോഗപ്പെടുത്തി ടെക്നോളജി രംഗത്ത് മികവ് കാട്ടുന്ന പത്താംക്ലാസുകാരൻ റൗൾ ജോൺ അജു വിദ്യാർഥികളുമായി സംവദിച്ചു. ആയിരത്തിൽ അധികം വിദ്യാർഥികൾ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. കേരള ഗ്രാമീൺ ബാങ്ക് അസി. ജനറൽ മാനേജർ ടി.വി.രാഗേഷ്, മലയാള മനോരമ സർക്കുലേഷൻ യൂണിറ്റ് മേധാവി രഞ്ജി തോമസ് തുടങ്ങിയവർ സംസാരിച്ചു.