scholorship

TOPICS COVERED

ഇന്ത്യയില്‍ ബിരുദപഠനത്തിനായി പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി  ഈ മാസം 27വരെ നീട്ടി .  ‘സ്കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയസ്‌പോറ ചിൽഡ്രൻ’ വഴി 4000 ഡോളറാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക. പ്രതിവർഷം ഏകദേശം 3ലക്ഷത്തോളം രൂപ. നേരത്തെ നവംബര്‍ 30 ആയിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തീയതി.

പിഐഒ കാർഡുള്ള ഇന്ത്യൻ വംശജർ, എൻആർഐ സ്റ്റാറ്റസുള്ള ഇന്ത്യൻ പൗരൻമാർ, ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിനാണ് സ്കോളർഷിപ്പ്. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വഴി അപേക്ഷിക്കാം. ഒന്നാംവർഷ ഡിഗ്രിപഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ്  കിട്ടുക.

Also Read; ഇന്ത്യന്‍ സഞ്ചാരികളെ പിടിക്കാന്‍ റഷ്യ; വരുമോ വിസ ഫ്രീ എന്‍ട്രി

 പ്രായം 17നും 21നും ഇടയിലുള്ള വിദ്യാര്‍ഥികളായിരിക്കണം.150 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. നാലായിരം യുഎസ് ഡോളർ ( 3,36,400 രൂപ) വരെ വിദ്യാർത്ഥികൾക്ക് ലഭിക്കും. ഈ വർഷം മുതൽ മെഡിക്കൽ പഠനത്തിനും സഹായം ലഭിക്കും. എംബിബിഎസ് രണ്ടാം വർഷംമുതൽ അഞ്ചാംവർഷം വരെയാകും സ്കോളർഷിപ്പ്.

വിദ്യാർഥികളുടെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തിരഞ്ഞെടുക്കുക. പ്രവാസികളായ രക്ഷിതാക്കൾ അപേക്ഷ നൽകാനായി അതത് രാജ്യത്തെ എംബസിയെയോ ഇന്ത്യൻ കോൺസുലേറ്റിനെയോ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു. 

ENGLISH SUMMARY:

The Central Government of India has introduced the Scholarship Programme for Diaspora Children to support the undergraduate education of children of Non-Resident Indians (NRIs). Under this program, students can receive scholarships of up to ₹3 lakh (approximately $4,000) per year. Previously, the application deadline was November 30, but it has now been extended to November 27 of this year.