Image: www.nta.ac.in/

നീറ്റ് യുജി പരീക്ഷ ഇത്തവണയും ഓൺലൈൻ ഇല്ല. പരീക്ഷ ഒഎംആര്‍ രീതിയിൽ നടത്തും. ഒരു ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തും എന്നും എന്‍ടിഎ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മീഷന്റെ  മാർഗനിർദേശപ്രകാരമാണ് തീരുമാനം. 3 മണിക്കൂർ 20 മിനിറ്റാണ് പരീക്ഷ. 200 ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തെന്നു എൻടിഎ അറിയിച്ചു. നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കുമ്പോള്‍  ആധാറും, അപാര്‍ ഐഡിയും ഉപയോഗിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടു

ENGLISH SUMMARY:

NEET UG exam will not be online