salam-fashion

TOPICS COVERED

നന്നായൊന്നു ഒരുങ്ങിയാല്‍ ജീവിതം പോലും വഴിമാറും. ഫാഷന്‍ ഷോകളിലെ മിന്നല്‍ താരമാണ് കൊല്ലം പരവൂരിലെ ആക്രിക്കച്ചവടക്കാരനായ അബ്ദുല്‍ സലാം. പ്രായം 65 ആയെങ്കിലും നീണ്ട താടിയിലൂടെ അബ്ദുല്‍സലാം തിളങ്ങുന്നു.

 

പരവൂരിലെ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാനായി ഫൊട്ടോഗ്രഫര്‍ സാജിദ് അബ്ദുല്‍സലാമിനെ കണ്ടെത്തിയതോടെയാണ് ജീവിതത്തിന് പുതിയൊരു തലമായത്.സലാമിന്റെ വിഡിയോകളും ചിത്രങ്ങളും ഫാഷന്‍പ്രേമികളിലേക്ക് എത്തിയതോടെ അവസരങ്ങളേറെ. ഏറ്റവും ഒടുവില്‍ ലുലു ഷാഷന്‍ വീക്കിലും പങ്കെടുത്ത് അബ്ദുല്‍ സലാം തിളങ്ങി. മയ്യനാട് ധവളക്കുഴി സ്വദേശിയായ അബ്ദുല്‍സലാം ബന്ധുവായ ഷാഫിയോടൊപ്പം പരവൂരില്‍ ആക്രിക്കച്ചവടമാണ്. മുപ്പതുവര്‍ഷത്തിലേറെയായി ഉന്തുവണ്ടിയുമായി ഉൗര് ചുറ്റുന്ന അബ്ദുല്‍ സലാം എല്ലാവര്‍ക്കും പരിചിതന്‍‌.

ENGLISH SUMMARY: