niramala-sitaraman

പുതിയ എൻഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റ്‌ അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തിയപ്പോള്‍ ബജറ്റ് പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ് നിര്‍മല സീതാരാമന്‍റെ വസ്ത്രധാരണം. എല്ലാതവണയും ഓരോ വ്യത്യസ്ത രീതിയിലാണ് നിര്‍മല സീതാരാമന്‍ എത്തുക. കഴിഞ്ഞ ഏഴുവർഷമായി ബജറ്റ് അവതരണത്തിനായി നിർമല എത്തുമ്പോൾ അവര്‍ തിരഞ്ഞെടുക്കുന്ന സാരിയും ചർച്ചയാകാറുണ്ട്. ഇത്തവണയും അതിന് കാര്യമായ മാറ്റമൊന്നുമില്ല. നിര്‍മലയുടെ സാരി ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

niramala-sitaraman-dress

ആന്ധ്രയിൽ പ്രചാരത്തിലുള്ള ‘മംഗൾഗിരി’ വെള്ള സിൽക്ക് സാരിയാണ് മന്ത്രി ഇത്തവണ ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുത്തത്. മജന്ത കളറാണ് ബോര്‍ഡര്‍. ബോര്‍ഡറില്‍ ഗോള്‍ഡന്‍ കളറുകൊണ്ടുള്ള വര്‍ക്കുകളും കാണാവുന്നതാണ്. സാരിക്ക് ഇണങ്ങുന്ന തരത്തില്‍ മജന്ത നിറത്തിലുള്ള സിൽക്ക് ബ്ലൗസാണ് നിര്‍മല തിരഞ്ഞെടുത്തത്. സർക്കാർ മുദ്രയുള്ള ചുവപ്പ് കവറിൽ ഒരു ടാബ്‌ലറ്റും കയ്യിൽ കരുതിയിരുന്നു.  തന്‍റെ ആദ്യ ബജറ്റ് അവതരണം മുതൽ നിർമല സീതാരാമൻ സർക്കാർ മുദ്ര പതിപ്പിച്ച ചുവപ്പു കവറിലാണ് ബജറ്റ് പേപ്പറുകളുമായി എത്താറുള്ളത്.

2024ന്‍റെ തുടക്കത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോള്‍, നീല കൈത്തറി സാരിയാണ് നിർമല ധരിച്ചിരുന്നത്. 2019ലെ ബജറ്റ് അവതരണത്തിൽ ബ്രൈറ്റ്ബിങ്കിൽ ഗോൾഡൻ ബോർഡറുള്ള മംഗൾ ഗിരി സാരിയായിരുന്നു നിർമല തിരഞ്ഞെടുത്തത്. 2020ൽ കടുംമഞ്ഞ ഗോൾഡൻ സിൽക്ക് സാരിയായിരുന്നു. എന്നാല്‍ 2021 ല്‍ ചുവപ്പും ഓഫ്‌വൈറ്റും ഇടകലർന്ന പൊച്ചാമ്പള്ളി സിൽക്ക് സാരിയായിരുന്നു ഔട്ട്ഫിറ്റ്. ഒഡിഷയിൽ നിന്നുള്ള ‘ബൊമ്മക്കായ്’ സാരിയാണ് 2022ലെ ബജറ്റ് അവതരണത്തിനായി നിർമല തിരഞ്ഞെടുത്തത്. ബ്രൗൺ–മെറൂൺ നിറങ്ങൾ ഇടകലർന്നതായിരുന്നു സാരി.കഴിഞ്ഞ വർഷം ട്രെഡീഷനൽ ടെമ്പിൾ ഡിസൈനിലുള്ള ചുവപ്പു സാരിയായിരുന്നു. കറുപ്പ് ബോർഡറിൽ ഗോൾഡൻ വർക്കുള്ളതായിരുന്നു. തെലങ്കാനയിലെ പരമ്പരാഗത കൈത്തറിതൊഴിലാളികളാണ് ഈ സാരി നിർമിക്കുന്നത്.

ENGLISH SUMMARY:

Nirmala Sitharaman's saree is a trending topic on social media and has gone viral