ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ അലയൊലികളിലാണ് സിനിമാ ലോകം. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു. സിനിമാ ലോകത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ജീര്‍ണതകള്‍ പുറത്തേക്ക് വരുമ്പോള്‍ വലിയ മാറ്റത്തിന് മുന്നിട്ടിറങ്ങിയ ഡബ്ല്യുസിസിക്കാണ് കയ്യടിയത്രയും.

ഇതിനിടയില്‍ നടി പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ക്രീമില്‍ കറുപ്പും ബ്രൗണും നിറത്തിലെ പ്രിന്റഡ് ലോങ് കോട്ടണ്‍ കുര്‍ത്തയണിഞ്ഞാണ് പാര്‍വതി പ്രത്യക്ഷപ്പെടുന്നത്. നെക് ലൈനിനോട് ചേര്‍ന്ന് ആന്റിക് വര്‍ക്കും തുന്നിച്ചേര്‍ത്തിരക്കുന്നു. സിംപിള്‍ മേക്കപ്പില്‍ പാര്‍വതിയുടെ ബോള്‍ഡ് ലുക്ക് ആണ് ഇവിടെ ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. 

ഒട്ടേറെ  കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ജയിച്ചിട്ടുള്ള നില്‍പ്പ്.നിലപാടിന്റെ അവസാന വാക്ക്. നിങ്ങള്‍ കൊടുത്തുവിട്ട കനല്‍ രാജ്യം മുഴുവന്‍ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചാല്‍...എന്നെല്ലാമുള്ള കമന്റുകളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിറയുന്നത്. എണ്‍പത്തിയെണ്ണായിരത്തോളം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്ത് കഴിഞ്ഞു.

ENGLISH SUMMARY:

The film world is in waves after the release of the Hema Committee report. New revelations come every day. All the applause goes up for the WCC