ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ 'രേഖാചിത്രം' മികച്ച പ്രേക്ഷപ്രതികരണം നേടി വിജയക്കുതിപ്പ് തുടരുകയാണ്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂട്ടി റഫറന്‍സിനും മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രേഖാചിത്രത്തിന്‍റെ സക്സസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയെത്തിയത് വ്യത്യമാര്‍ന്ന പാറ്റേണിലുളള ഷര്‍ട്ടും പാന്‍സും സണ്‍ഗ്ലാസും ധരിച്ചാണ്. മമ്മൂട്ടിയുടെ ഈ പുത്തന്‍ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഒപ്പം തന്നെ മമ്മൂട്ടി ധരിച്ച ഷൂസിന്‍റെയും കണ്ണടയുടെ വിലയും സൈബറിടത്ത് ചൂടന്‍ ചര്‍ച്ചയായി മാറുകയാണ്.
മമ്മൂട്ടിയുടെ വിഡിയോ വൈറലായതോടെ പതിവ് പോലെ വിഡിയോയുമായി വ്ലോഗര്‍ ക്രോണോഗ്രാഫും (എഫിന്‍) എത്തി. മമ്മൂട്ടി ധരിച്ചിരിക്കുന്ന ലോഫേര്‍സ് (ഷൂസ്) ക്രിസ്ത്യൻ ലൊബൂട്ടിൻ എന്ന ഫ്രഞ്ച് ബ്രാന്‍ഡിന്‍റെ ഓഫീസേര്‍സ് വെയറില്‍ പെടുന്നതാണ്. ബ്ലാക് പാറ്റേണ്‍ ലെതറിലാണ് ഈ ലോഫേര്‍സ് നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ ഗ്ലോസിയും പിന്നില്‍ മാറ്റ് ടെച്ചുമാണ് ഈ ലോഫേര്‍സിന് കമ്പനി നല്‍കിയിരിക്കുന്നത്. മാത്രമല്ല ചെറിയ എംബ്രോയിഡറി വര്‍ക്കും ലോഫേര്‍സിലുണ്ട്. 1,12000 രൂപയാണ് ഈ ഷൂസിന്‍റെ വില.
മമ്മൂട്ടിയുടെ ലുക്കില്‍ ശ്രദ്ധ നേടിയ മറ്റൊന്ന് മമ്മൂട്ടി ധരിച്ചിരുന്ന കണ്ണടയാണ്. കാര്‍ട്ടിയെര്‍ എന്ന ബ്രാന്‍ഡിന്‍റെ റൗണ്ട് ഷേപ്പ് സണ്‍ ഗ്ലാസാണ് മമ്മൂട്ടി ധരിച്ചിരുന്നത്. സിഎആര്‍ കാബ്രിയോലെറ്റ് എസ്ബി 6174 എന്നാണ് ഈ സണ്‍ഗ്ലാസിന്‍റെ മോഡല്‍. ഒരു യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസാണ് ഇത്. ഒരു ലക്ഷത്തിന് മുകളിലാണ് ഈ സണ്‍ഗ്ലാസിന്‍റെ വില. മമ്മൂട്ടി ധരിച്ച ഷൂസിന്‍റെയും സണ്‍ഗ്ലാസിന്‍റെയും വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.