aparna-balamurali

Image Credit: Instagram/Facebook

ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ ‘30 അണ്ടർ 30’ പട്ടികയില്‍ ഇടംപിടിച്ച് നടി അപർണ ബാലമുരളി. എന്‍റര്‍ടെയ്ൻമെന്‍റ് വിഭാഗത്തിലാണ് അപർണയുടെ നേട്ടം. ധനുഷ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'രായൻ', ആസിഫ് അലി നായകനായ 'കിഷ്കിന്ധാകാണ്ഡം' എന്നിവയുൾപ്പെടെയുള്ള സിനിമകളിലെ അഭിനയം പരിഗണിച്ചാണ് ‘30 അണ്ടർ 30’ പട്ടികയില്‍ അപര്‍ണയെ ഉള്‍പ്പെടുത്തിയത്. ചലച്ചിത്ര മേഖലയ്ക്ക് അപര്‍ണ നൽകിയ സംഭാവനകളാണ് പട്ടികയിലിടം നേടാന്‍ സഹായിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് അപര്‍ണ ബാലമുരളി.

അപര്‍ണയുടെ ചിത്രം സഹിതമാണ് ഫോബ്‌സ് ഇന്ത്യ ഈ വാർത്ത സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചത്. ഫോർബ്സ് ഇന്ത്യ വർഷം തോറും 30 വയസ്സിന് താഴെയുള്ള പ്രമുഖ വ്യക്തികളുടെ പട്ടിക ഇത്തരത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെയാണ് ഫോബ്സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്. സംരംഭകർ, ഇന്‍ഫ്ലൂവന്‍സന്മാർ, ഡിസൈനർമാർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലയില്‍ നിന്നുളള 30 വയസ്സിന് താഴെയുള്ളവരാണ് പട്ടികയില്‍ ഇടംപിടിക്കുക.

ഫാഷൻ ഡിസൈനർ നാൻസി ത്യാഗി, നടൻ രോഹിത് സറഫ്, കലാകാരനും സംരംഭകനുമായ കരൺ കാഞ്ചൻ, ചെസ്സ് ചാംപ്യൻ ഡി ഗുകേഷ് എന്നിവരും ഫോബ്സ് ഇന്ത്യ ‘30 അണ്ടർ 30’ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 

ENGLISH SUMMARY:

Aparna Balamurali makes it to Forbes India 30 Under 30 list