ഫാഷനോടുള്ള തന്‍റെ കാഴ്ചപ്പാടുകളെ പറ്റി സംസാരിക്കുകയാണ് നടി പൂജ ഹെഗ്ഡേ. ഫാഷന്‍ എന്നാല്‍ ഒരു ശാക്തീകരണമാണെന്നും നാം ആരാണെന്നത് ഫാഷനിലൂടെ തെളിക്കാനാവുമെന്നും പൂജ പറഞ്ഞു. ഓവര്‍ സൈസ്ഡായ കംഫര്‍ട്ടബിളായ വസ്ത്രങ്ങളാണ് തനിക്ക് ഇഷ്ടമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം.
'എന്നെ സംബന്ധിച്ചിടത്തോളം ഫാഷന്‍ എന്നാല്‍ ശാക്തീകരണമാണ്. നിങ്ങളുടെ നേട്ടത്തിനായി അത് ഉപയോഗിക്കാം. ഫാഷന്‍ ഉണ്ടെങ്കില്‍ വ്യത്യാസം ഉള്ളതുപോലെ തോന്നും. ഫാഷന്‍ ഒരു കഥാപാത്രം പോലെയാണ്.
ഒന്നുകിൽ ഫാഷനിലൂടെ നിങ്ങൾ ആരാണെന്ന് പ്രകടിപ്പിക്കുക, അല്ലെങ്കിൽ ധരിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് നിങ്ങളെത്തന്നെ വ്യത്യസ്തമാക്കുക. ഹീൽസ് ധരിക്കുമ്പോള്‍, അത് നിങ്ങൾക്ക് വ്യത്യസ്തമായ ഒരു ഭാവവും വ്യത്യസ്തമായ നിലപാടും നൽകും. വ്യത്യസ്ത തരം വസ്ത്രങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഫാഷൻ ശരിക്കും ശാക്തീകരിക്കുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് ഓവര്‍ സൈസ്ഡായ കംഫര്‍ട്ടബിളായ വസ്ത്രങ്ങളാണ് ഇഷ്ടം. ടോംബോയ് സ്റ്റൈലും ഇഷ്ടമാണ്. എന്നാല്‍ അതില്‍ ഒരു ഫെമിനിറ്റിയും വേണം.
വർഷങ്ങള്‍ പോകവേ എൻറെ ഫാഷൻ സെൻസ് വികസിച്ചു, ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ആരാണെന്ന് കണ്ടെത്താൻ ഇത് എന്നെ സഹായിച്ചു. അതില്‍ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്, അവയിൽ നിന്ന് ഞാൻ പഠിച്ചു, എന്നെത്തന്നെ പരിപോഷിപ്പിച്ചു, കാലക്രമേണ പരിണമിക്കുകയും ചെയ്തു. അരവിന്ദ സാമത വീര രാഘവ എന്ന ചിത്രത്തിലെ വേഷങ്ങള്‍ എന്നോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. സൂര്യക്കൊപ്പമുള്ള പുതിയ ചിത്രം റെട്രോയില്‍ സാരി ഉടുക്കുന്ന ഒരു ഗ്രാമീണ പെണ്‍ക്കുട്ടിയാണ് ഞാന്‍. അതിലും ഒരു ശാക്തീകരണം തോന്നും, വ്യത്യസ്തമായി തോന്നും,' പൂജ പറഞ്ഞു.