TOPICS COVERED

ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നവ്യ നായര്‍. ഏറെ നാളത്തെ സ്വപ്നമായ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.  ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യ വാങ്ങിയ പുതിയ വാഹനം.  ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്.

’എന്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാല്‍ ഈ പ്രത്യേക നിമിഷത്തില്‍ എന്നോടൊപ്പം ചേരൂ , ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല’ നവ്യ കുറിച്ചു. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.