മലയാളികളുടെ പ്രിയതാരമാണ് ലക്ഷ്മി നക്ഷത്ര. തന്‍റെ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്‍റെ മറ്റൊരു സന്തോഷവും താരം പങ്കുവച്ചിരിക്കുകയാണ്. ആഡംബര വാഹനമായ ബി.എം.ഡബ്ല്യു. ത്രീ സീരീസ് സ്വന്തമാക്കിയതിന് പിന്നാലെ, കരുത്തന്‍ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം.

വാഹനത്തിന്‍റെ ചിത്രങ്ങള്‍ ലക്ഷ്മി നക്ഷത്ര സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എന്‍റെ ഗ്യാരേജിലെ പുതിയ അംഗം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുന്നത്. ഓഫ് റോഡ് യാത്രക്കള്‍ക്ക് അനുയോജ്യമായ ഥാറിന്റെ കരുത്തന്‍ 4x4 മോഡല്‍ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാണ്. ഥാറിന്റെ ഡീസല്‍ മോഡലാണ് ലക്ഷ്മി തിരഞ്ഞെടുത്തിരിക്കുന്നത്.11.35 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് ഥാറിന്റെ ഡീസല്‍ പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില. 14.10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ് ഥാറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ എക്‌സ്‌ഷോറൂം വില. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 

മികച്ച സ്‌റ്റൈലും കാര്യക്ഷമമായ കരുത്തും പുതുതലമുറ ഫീച്ചറുകളുമായാണ് മഹീന്ദ്രയുടെ ഥാര്‍ വിപണിയില്‍ എത്തിയത്. ഇതിനു പിന്നാലെ ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന ഖ്യാതിയും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയിരുന്നു. 

അതേസമയം, ഥാര്‍ സ്വന്തമാക്കിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് താരത്തിനു നേരെ ഉയരുന്നത്.മരണപ്പെട്ട നടന്‍ സുധിയുടെ മണം പെര്‍ഫ്യൂമാക്കി ഭാര്യ രേണുവിന് നല്‍കിയതുമായി ബന്ധപ്പെട്ട് താരം സൈബര്‍ ആക്രമണത്തിനിരയായിരുന്നു. ഥാറിന്‍റെ വാര്‍ത്ത വന്നതിനു പിന്നാലെ ഇനി ഥാറിന്‍റെ കാശ് കൊടുക്കാന്‍ അടുത്ത കണ്ടന്‍റായി വരുമെന്നാണ് ഉയരുന്ന കമന്‍റുകള്‍. അതേസമയം, ലക്ഷ്മി നക്ഷത്രയെ അനുകൂലിച്ച് കമന്‍റുമായി എത്തുന്നവരും കുറവല്ല.

ENGLISH SUMMARY:

Lakshmi Nakshathra buy New Thar; Video Goes Viral