Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

ഇലക്ട്രിക് വാഹനരംഗത്തേക്ക് ടാറ്റ അവതരിപ്പിക്കുന്ന പുത്തൻ മോഡലാണ് കർവ്‌ ഇ വി.എസ്‌യുവി. കൂപ്പെ  ഡിസൈനിൽ അവതരിപ്പിക്കുന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണിത്. 585 കിലോമീറ്റർ റേഞ്ച് ആണ് ഫുൾ ചാർജിൽ ഇത് നൽകുക. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.6 സെക്കൻഡ് മാത്രമാണ് ഈ വാഹനം എടുക്കുന്നത്. കാഴ്ചയിൽ എസ്‌യുവിവിടേതായ എല്ലാ രൂപഭാവങ്ങളും ഈ വാഹനത്തിന് ടാറ്റാ നൽകി.

 

നെക്സോണിന് സമാനമായ കണക്ടഡ് എൽഇഡി ലൈറ്റുകൾ മുൻഭാഗത്തായി ഒരുക്കി. എൽഇഡി പ്രൊജക്ടർ ടൈപ്പ് ഹെഡ് ലാംപാണ്. ഇന്ധനക്ഷമത കൂട്ടുന്നതിനും വേഗത കൈവരിക്കുന്നതിനും വേണ്ടി മുൻഭാഗത്ത് സ്ഥലം ഒരുക്കി. സാറ്റിൻ, സിൽവർ ഫിനിഷിലുള്ള ബംപെർ. വശത്തു നിന്നുള്ള കാഴ്ച്ചയിൽ ആണ് പുതുമ മനസിലാകുന്നത്. 4310 mm നീളവും, 1810mm വീതിയുമാണ്. വീൽബേസ് 2560mm. 190 mm ഗ്രൗണ്ട് ക്ലിയറെൻസ്  ആണ്. 18 ഇഞ്ച് ലോ റോളിങ് റെസിസ്റ്റ് ടയറുകളാണ്. പിയാനൊ ഫിനിഷിലുള്ള വീൽ ആർച്ചും, സൈഡ് ക്‌ളാഡിങ്ങ് ഭംഗി നൽകുന്നു. ആഡംബര വാഹനങ്ങൾക്ക് സമ്മാനമായി ഓട്ടോ ടെയിൽ ഗേറ്റ് ആണ്. 500 ലിറ്റർ ബൂട്ട് സ്പേസ് നൽകി.

വലുതും ആഡംബര പൂർണമായതുമായ ഉൾവശമാണ്. ഫിറ്റും ഫിനിഷും എവിടെയും പ്രകടം. അകത്തുകയറുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് 26.3 സെന്റി മീറ്റർ ഉള്ള ടച്ച്‌ സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ്. ടിഎഫ്ടി  ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് ഒരുക്കിയിരിക്കുന്നത്. ഓഡിയോസിസ്റ്റം  തീയറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മുൻ സീറ്റുകൾ വെന്റിലേറ്റഡ് ആണ്  പിൻസീറ്റിനും നല്ല ലെഗ് സ്പേസ് നൽകി. എല്ലാം ലതർ സീറ്റുകളാണ്. 360 ഡിഗ്രി ത്രീഡി ക്യാമറ സിസ്റ്റം ആണ്. ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ, ഫ്രണ്ട് പാർക്കിങ്ങ് സെൻസർ, എന്നിങ്ങനെയുള്ള സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തി.

215 ന്യൂട്ടൻ മീറ്ററിൽ ഉള്ള ഇലക്ട്രിക് മോട്ടോർ ആണ്. 167 പിഎസ് പവർ വാഹനം നൽകുന്നു. മൾട്ടി ഡ്രൈവ് മൂഡ് സംവിധാനം ഡ്രൈവിംഗ് ഏറെ സഹായകരമാണ്  ഇക്കോ സിറ്റി സ്പോട്ട് എന്നീ മോഡുകളിൽ വാഹനം ഉപയോഗിക്കാം. അടാസ് ലെവൽ 2 ടെക്നോളജി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 17,49,000 രൂപ മുതല് 19,25,000 വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറും വില.

ENGLISH SUMMARY:

Curvv.ev; Tata's first model in coupe design; Features