dzire-02

TOPICS COVERED

നാലാം തലമുറ  ഡിസയര്‍ വിപണിയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി. 2008ലാണ് ആദ്യ ഡിസയറിനെ അവതരിപ്പിച്ചത്.  രൂപത്തിലും സാ‌ങ്കേതികതയിലും മാറ്റങ്ങള്‍  വരുത്തിയായിരുന്നു പിന്നീടുള്ള തലമുറ മാറ്റങ്ങള്‍ അത്രയും. ബി എസ് 6 നിയമം പ്രാബല്യത്തിൽ വരും വരെ പെട്രോൾ, ഡീസൽ എൻജിനുകളിൽ ഈ വാഹനം ലഭ്യമായിരുന്നു. എന്നാൽ ബി എസ് 6 ന് ശേഷം പെട്രോൾ മോഡൽ മാത്രം ആണ് ഇപ്പോൾ മരുതിയിൽ നിന്നും ലഭിക്കുന്നത്. പുതിയ ഡിസയർ പെട്രോൾ എൻജിനിലും സിഎൻജിയിലും ലഭ്യമാകും. കഴിഞ്ഞ 16 വർഷമായി ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വില്പന ഉള്ള വാഹനവും ഡിസയർ തന്നെ ആയിരുന്നു, ഈ ആത്‍മവിശ്വാസത്തിൽ തന്നെയാണ്  മാരുതി പുതിയ മോഡലും അവതരിപ്പിക്കുന്നത്.  Also Read: ഇതാ സുസുക്കിയും ഇല‌ക്ട്രിക് വാഹനത്തെ അവതരിപ്പിച്ചു...

dzire-01

 ഏറ്റുമുട്ടല്‍ ടാറ്റാ ടിഗോർ, ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ എന്നി‌വയുമായി രൂപത്തിലെ ആധുനികത മാത്രമല്ല  വലുപ്പം കൂടിയെന്നും തോന്നിക്കുന്നവിധമാണ്  പുതിയ ഡിസയറിന്‍റെ നിര്‍മാണം. അതിൽ ബോണറ്റിനുള്ള പങ്ക് വളരെ വലുതാണ്. റോഡൈനാമിക് എയിറോ ഡൈനമിക് രൂപ ശൈലിയാണ് പുതിയ ഡിസയറിനുള്ളത്. ഇന്ന്  വിപണിയിലുള്ള ചില വാഹനങ്ങളുടെ രൂപവുമായി ഇതിന് സാദൃശ്യമുണ്ടെന്ന് തോന്നുമെങ്കിലും മാരുതി‌ടേതായ ചില കയ്യൊപ്പുകൾ പുതിയ രൂപത്തില്‍  പ്രകടം.  ക്രിസ്റ്റൽ വിഷൻ ഹെഡ് ലാംപ് ആണ് ഈ വാഹനത്തിനുള്ളത്.   ഡേടൈം എൽഇഡി ലൈറ്റും ഉള്‍പ്പെടുത്തി. വലിയ റേഡിയേറ്റർ ഗ്രില്ലിന് മുകളിലായി  ക്രോം ഘടകം  ഒരുക്കി.

dzire-03

വലുപ്പമുള്ള ബമ്പറിൽ എൽഇഡി ഫോഗ് ലാംപ് ഉൾപ്പെടുത്തി. നാല് മീറ്ററിൽ താഴെയാണ്  നീളം. കൃത്യമായി  പറഞ്ഞാല്‍ 3995 മില്ലി മീറ്റർ നീളവും, 1735 മില്ലി മീറ്റർ വീതിയുമാണ് ഈ  വാഹനത്തിനുള്ളത്. ഉയരം1525മില്ലി മീറ്റർ, 2450 മില്ലിമീറ്ററാണ്  വീൽ ബേസ്. Lxi, Vxi എന്നീ മോഡലുകളിൽ 14 ഇഞ്ച് റേഡിയൽ ടയറുകൾ അതും പ്രിസിഷൻ കട്ട് അലോയ് വീലോട് കൂടിയതാണ്. പിന്നിൽ ട്രിനിറ്റി ലൈറ്റും ഘടിപ്പിച്ചു. മുൻഭാഗത്തേതിന് സമാനമായി  പിന്നിലും നീളത്തിൽ തന്നെയാണ് ക്രോം ഘടകം ഉൾപ്പെടുത്തിയത്. ബോട്ടിലും വലിപ്പം കൂടുതൽ തോന്നും 382 ലീറ്റർ സ്പേസ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് സെൻസറുകളും ക്യാമറയും എല്ലാം പിന്നിലും സുസജ്ജം.

dzire-08

ഉൾഭാഗത്തിനും പുതുമ നൽകിയിരിക്കുന്നു. ബേയ്ജും ബ്ലാക്കും ചേർന്ന  ഡ്യൂവൽ ടോണാണ് ഡാഷ് ബോർഡിന്, അതിൽ സിൽവർ ഫിനിഷും നൽകി. സ്മാർട്ട് പ്രൊയോടു കൂടിയ 22.86 സെന്‍റി മീറ്റർ ഉള്ള ഇൻഫോടൈൻമെന്‍റ്   ടച്ച്‌ സ്ക്രീൻ മധ്യഭാഗത്തായി ഒരുക്കി. 360 ഡിഗ്രി ക്യാമറ വ്യൂവും ഇതില്‍ കാണാന്‍ കഴിയും. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ  എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇന്‍ഫൊടൈന്‍മെന്‍റ്  സിസ്റ്റം . നാല് സ്പോക്ക് മൾട്ടി ഫങ്ഷനണൽ സ്റ്റിയറിങ് വീലാണ് വാഹനത്തിനുള്ളത്. 

dzire-05

ഇതിൽ ക്രൂയിസ് കൺട്രോൾ സംവിധാനവും ഒരുക്കി. ക്ലൈമട്രോണിക് എസി, വയർലെസ് മൊബൈൽ ചാർജർ  ഇവയെല്ലാം ഈ വാഹനത്തിൽ ലഭ്യം. Vxi, Zxi എന്നീ മോഡലുകളുടെ ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാൻ കഴിയും . ഇൻ സീറ്റിന് തൈ കുറച്ചുകൂടി ആകാമായിരുന്നു. ടോപ്പ് മോഡലിൽ സൺ റൂഫും ഒരുക്കി. എസി, പവർ സ്റ്റീയറിങ്, 4 ഡോർ പവർ വിൻഡോ എന്നിവ അടിസ്ഥാന മോഡൽ മുതൽ ലഭ്യമാണ്.

dzire-01

 1197സി സി Z സീരീസ് പെട്രോൾ എൻജിനാണ്. 81.58ps പവർ  5760 rpm ലും, 111.7 Nm ടോർക്ക് 4300 rpm ലും, നൽകുന്നു. 5 സ്പീഡ് മാന്വൽ ട്രാൻസ്‌മിഷനിലും, 5 സ്പീഡ് എജിഎസ് ഗിയർ ബോക്സിലും ആണ് ഡിസയർഎത്തുന്നത്. മികച്ച ഡ്രൈവിന് സഹായകമാകുന്ന പുത്തൻ സസ്പെൻഷൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻ തലമുറയിലെ മോഡലിനേക്കാൾ പവർ കുറവാണ് ഈ വാഹനത്തിന്. മുൻ മോഡലിന് 90 hp കരുത്തായിരുന്നു. പുതിയ മോഡലിന്‍റെ മൈലേജിൽ ഈ വ്യത്യാസം പ്രകടമാകാം. മാനുവൽ ഗിയർ ബോക്സിന് 24.79 കിലോമീറ്ററും, എജിഎസ് ഗിയർ ബോക്സിന് 25.71 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

dzire-06

അഞ്ചാം തലമുറയിലെ ഹാർടെക് പ്ലാറ്റ്ഫോമിൽ ആണ് ഇത് നിർമ്മിച്ചത്. എന്നും മാരുതി വാഹനങ്ങൾ പഴി കേട്ടിരുന്നത് സുരക്ഷയുടെ കാര്യത്തിൽ ആയിരുന്നുവെങ്കിൽ   പുതിയ ഡിസയറിന്‍റെ വരവോടെ അത് മാറികിട്ടി. ഫൈസ്റ്റാർ റേറ്റിങ്ങോടെയാണ് ഡിസയര്‍ സുരക്ഷാ കടമ്പ മറികടന്നത്. ESP, ABS, EBD ബ്രേക്കിങ്, ബ്രേക്ക് അസിസ്റ്റ്  ആറ് എയർബാഗുകൾ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തെ  കൂടുതല്‍ യാത്രാസൗഹൃദമാക്കുന്നു. 6,79,000 രൂപ മുതൽ10,14,000 രൂപ വരെയാണ് എക്സ് ഷോറൂം വില.

Google News Logo Follow Us on Google News

ENGLISH SUMMARY:

2024 Maruti Suzuki Dzire review, Fast Track. 5-star sedan