മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പുണെയിലെ ചാക്കന്‍ പ്ലാന്‍റില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നിർമാണ യൂണിറ്റ് ആരംഭിച്ചു. മഹീന്ദ്ര ഇലക്ട്രിക് വിഭാഗത്തിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തുന്നു എന്നതിന് തെളിവാണ് ഇലക്ട്രിക് ഒര്‍ജിന്‍ എസ്‌യുവിസ് എന്ന പ്രത്യേക വിഭാഗം തന്നെ തുടങ്ങിയത്. കാറുകളേക്കാള്‍ എസ്‌യുവികള്‍ക്കുള്ള ഭാവി മുന്നില്‍ക്കണ്ടാണ് ഈ മാറ്റം.
പൂര്‍ണ്ണമായും ഇന്ത്യയില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ചെടുത്ത സാങ്കേതികതയിലാണ് ഇവി വാഹനങ്ങളെ പുറത്തിറക്കുന്നത്, അങ്ങനെ പുറത്തിറക്കിയ രണ്ട് എസ്‌യുവികളാണ് BE6e , XUV9e എന്നീ മോഡലുകള്‍. നിരവിധി മോഡലുകളെ അണിയറയില്‍ ഒരുക്കുകയും ചെയ്യുന്നു. അതിന് മുന്നോടിയായാണ് ബാറ്ററി അസംബ്ലി നിര്‍മാണത്തിനും, ഇവി നിര്‍മാണത്തിനുമായി പ്രത്യേക പ്ലാന്‍റ് ഇവിടെ ഒരുക്കിയത്. 2.83 കിലോമീറ്ററില്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചാക്കനിലേത് പ്രകൃതിയുമായി ഇണങ്ങിയുള്ള പ്ലാന്‍റാണ്.നിര്‍മാണത്തിനാവശ്യമായ ജലശ്രോതസ് പാഴാക്കാതെ പുനരുപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പ്ലാന്‍റ് വിഭാവനം ചെയ്തിരിക്കുന്നത് . അതിലുപരി വാഹന ബാറ്ററി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജങ്ങള്‍ പ്ലാന്‍റില്‍ത്തന്നെ ഉല്‍പാദിപ്പിച്ച് പുനരുപയോഗിക്കുന്നു. പ്ലാന്‍റ് നവീകരണങ്ങള്‍ക്കായി 2022- 27 ലേയ്ക്ക് വകയിരുത്തിയ 16,000 കോടി രൂപയില്‍ 4,500 കോടി രൂപ ചിലവഴിച്ചാണ് ആധുനിക വല്‍ക്കരണം നടത്തിയത്. 1000 റോബോട്ടുകള്‍ക്കൊപ്പം ഓട്ടോമേറ്റഡ് സാങ്കേതിക സംവിധാനങ്ങളുമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
പവര്‍ട്രെയിനിലും, സോഫ്റ്റ് വെയറിലും, ടെക്നോളജിയിലുമുള്ള വികസനത്തിനും കൂടിയാണ് 16,000 കോടി വകയിരുത്തിയിരിക്കുന്നത്. ലിംഗ സമത്വത്തിനും പ്രധാന്യം നല്‍കിയാണ് പ്ലാന്‍റ് പ്രവര്‍ത്തിക്കുനത്.
അടുത്ത തലമുറയ്ക്ക് വേണ്ടതായ സജ്ജീകരണങ്ങളോടെയാണ് പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. ഓട്ടോമേറ്റഡ് പ്രസ് ഷോപ്പ്. ആര്‍ട്ടിഫിഷല്‍ ഇന്‍ലിജന്‍സ് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ബോഡി ഷോപ്പ്. റോബോട്ടിക് പെയിന്‍റ് ഷോപ് എന്നിങ്ങനെ നൂതന നിർമാണ രീതിയാണ് ഇവിടെ . ബോഡി ഷോപ്പില്‍ മാത്രം അഞ്ഞൂറിലധികം റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ നിര്‍മാണം വേഗത്തില്‍ സുരക്ഷയോടെ കാര്യക്ഷമമായി നടക്കുന്നു.
ലോകത്തിലെ തന്നെ നൂതനമായ ബാറ്ററി നിര്‍മ്മാണ രീതിയാണ്. പൂര്‍ണമായും ഓട്ടോമേറ്റഡായ പ്ലാന്‍റില്‍ ലോക നിലവാരത്തിലുള്ള നിര്‍മാണ രീതിയിലാണ് നിര്‍മാണവും,ബാറ്ററി കൈകാര്യം ചെയ്യുന്നതും ്പൂര്‍ണമായും മേയ്ക്ക് ഇന്‍ ഇന്ത്യ രീതിയിലാണ് മഹീന്ദ്ര ഇവികളെ അവതരിപ്പിക്കുന്നത് . ഇംഗ്ലോ പ്ലാറ്റ്‌ഫോമില്‍ തുടങ്ങി നിരവധി പേറ്റന്‍ഡന്‍റുകളാണ് ഇവി നിര്‍മാണത്തിലൂടെ നേടിയെടുത്തത്.
ഇവി രംഗം ലോകനിലവാരത്തിലേക്കുയര്‍ത്താനുള്ള മഹീന്ദ്രയുടെ ആദ്യ പടിയായാണ് മഹീന്ദ്ര ഈ മാറ്റത്തെക്കാണുന്നത്