മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് തുടക്കമായി. കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്ത എക്സ്പോയിൽ മുപ്പതിലധികം വാഹനനിർമാതാക്കളാണ് പങ്കെടുക്കുന്നത്.
മൂന്നാമത് ഓട്ടോ വേള്‍ഡ് എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി. സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എക്സ്പോയിൽ സ്വദേശികളും വിദേശികളും വാഹനം നിർമ്മാതാക്കളുടെ മോഡലുകളെ പ്രദർശിപ്പിച്ചിരിക്കുന്നു. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വിന്റേജ് കാറുകൾ മറ്റൊരാകർഷണമാണ്. ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെയാണ് .ഈ എക്സ്പോയുടെ മറ്റൊരു ശ്രദ്ധ കേന്ദ്രം ഇലക്ട്രിക് വാഹനങ്ങളുടെ പുത്തൻ നിരയും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ലമ്പോർഗിനിയാണ് എക്സ്പോയുടെ പ്രധാന ആകർഷണം. മോഡിഫൈ ചെയ്ത കാറുകളും ബൈക്കുകളും പ്രദർശിപിച്ചിരിക്കുന്നത് വാഹന പ്രേമികൾക്ക് പുതിയ അനുഭവം നൽകുന്നു.
ബൈക്ക് സ്റ്റണ്ടുകൾ, ഓഫ് റോഡ് മൽസരങ്ങൾ ഇവയെല്ലാം എക്സ് പോയുടെ ഭാഗമായി ഒരുക്കി. മുന്ന് ദിവസം നീണ്ട് നിൽക്കുന എക്സ്പോ ഞായറാഴ്ച അവസാനിക്കും.