രാജ്യത്താദ്യമായി ശര്‍ക്കര വാറ്റിയ റം വിപണിയിലേക്ക് . കര്‍ണാടകയിലെ ബെല്‍ഗാമിനടുത്ത് ഹൂളിയാറിലെ ലോക്കല്‍ മദ്യത്തിന്‍റെ രുചിയറിഞ്ഞ രണ്ട് സുഹൃത്തുക്കളാണ് പുതിയ ബ്ലന്‍ഡ് തയ്യാറാക്കിയത് . ജവാന്‍പോലൊരു ബജറ്റ് റമ്മായിരിക്കും ഹുളിയെന്ന് പ്രതീക്ഷിക്കരുത് . 750 മില്ലി ബോട്ടിലിന് 630 രൂപയാണ് വില എക്സൈസ് ഡ്യൂട്ടിയടക്കം നികുതിയെല്ലാം ചേരുമ്പോള്‍ ഫുള്‍ ബോട്ടിലിന് 2800രൂപയെങ്കിലുമാകും. മദ്യം ഓഗസ്റ്റ് 15ന് ബെംഗളൂരുവിൽ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുയാത്രയ്ക്കിടെ ഹൂളിയാറില്‍ തദ്ദേശീയമായിനിര്‍മിച്ച മദ്യം വാങ്ങിക്കുടിച്ചതാണ് സ്വന്തമായൊരു ബ്രാന്‍ഡിറക്കാന്‍ അരുണ ഉർസിനെയും എസ് ചന്ദ്രയെയും പ്രേരിപ്പിച്ചത് . ലോക്കല്‍ മദ്യത്തിന്‍റെ രസമറിഞ്ഞതോടെ പുതിയൊരു മദ്യത്തെ കുറിച്ച് ആലോചനയായി . ശര്‍ക്കരയില്‍ നിന്ന് മദ്യമുണ്ടാക്കുന്നതിനായി ശ്രമം 8 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവില്‍ പരീക്ഷണങ്ങള്‍ വിജയിച്ചു. കര്‍ണാടകയിലെ നഞ്ചന്‍ഗുഡ് താലൂക്കില്‍ സജ്ജമാക്കിയ രാജ്യത്തെ തന്നെ ആദ്യത്തെ മൈക്രോഡിസ്റ്റിലറിയിലാണ് മദ്യം വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നത്. യന്ത്രങ്ങളുടെ സഹായമില്ലാതെ കൈകൊണ്ട് നിര്‍മിക്കുന്ന മദ്യമെന്ന പ്രത്യേകതയും ഹുളിയ്ക്കുണ്ട്.
ഹുളി എന്ന പേരിനുമുണ്ടൊരു പ്രത്യേകത . ഹുളി എന്നാല്‍ കടുവ എന്നാണ് അര്‍ഥം. 35 മുതല്‍ 55 വരെ പ്രായമുളളവരെയാണ് മദ്യം ലക്ഷ്യം വയ്ക്കുന്നത് . 2000 ബോട്ടിലുകളുടെ ആദ്യ ബാച്ചാണ് ഈ മാസം വിപണിയിലെത്തുക.