വെറും 99 രൂപയ്ക്ക് രണ്ടുപ്ലേറ്റ് (8 പീസ്) സ്റ്റീംഡ് മോമോസ് ആയാലോ? എടുക്ക് ഫോണ്‍ അല്ലെങ്കില്‍ നടക്ക് വൗ! മോമോയിലേക്ക്. ഇത് മാത്രമല്ല 159 രൂപയുടെയും 199 രൂപയുടെയും തകര്‍പ്പന്‍ കോംബോ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ക്വിക് സര്‍വീസ് റസ്റ്ററന്‍റ് ചെയിന്‍ ആയ വൗ! മോമോ. 159 രൂപയുടെ കോംബോ ഓര്‍ഡര്‍ ചെയ്താല്‍ രണ്ട് പ്ലേറ്റ് സ്റ്റീംഡ് മോമോസും രണ്ട് പെപ്സിയും കിട്ടും. രണ്ടുപേര്‍ക്ക് ഒരു ക്വിക് മീലിന് വേറെന്തുവേണം. ഇനി കുറച്ചുകൂടി വിശപ്പുണ്ടെങ്കില്‍ 199 രൂപയുടെ കോംബോ ഓര്‍ഡര്‍ ചെയ്യാം. മൂന്ന് പീസ് വീതമുള്ള രണ്ടുപ്ലേറ്റ് സ്റ്റീംഡ് മോമോസും രണ്ട് മോബര്‍ഗും രണ്ട് പെപ്സിയും ഇങ്ങ് പോരും! പൊളിയല്ലേ...
‘ബിഗ്ഗര്‍ ആന്‍ഡ് ബെറ്റര്‍’ (വലുതും മികച്ചതും) എന്ന പേര് അന്വര്‍ഥമാക്കുന്നതാണ് വൗ! മോമോയുടെ പുതിയ ഓഫര്‍. മികച്ച നിലവാരവും കൂടിയ അളവും കുറഞ്ഞ ചെലവും – ഇതാണ് ബിഗ്ഗര്‍ ആന്‍ഡ് ബെറ്ററിന്‍റെ വാഗ്ദാനം. പെട്ടെന്ന് ഒരു സ്നാക്ക് വേണമെന്ന് തോന്നിയാലോ സുഹൃത്തിനൊപ്പം ഒരു സ്നാക്ക് പങ്കിടണമെന്ന് തോന്നിയാലോ വയറുനിറയെ കഴിക്കണമെന്ന് തോന്നിയാലോ – സാഹചര്യം ഏതുമാകട്ടെ – പോക്കറ്റിലൊതുങ്ങുന്ന സ്നാക്ക് അതിവേഗം മുന്നിലെത്തും.
ബിഗ്ഗര്‍ ആന്‍ഡ് ബെറ്റര്‍ കാംപയ്നുവേണ്ടി വൗ! മോമോ തയാറാക്കിയ റീലുകളും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരായ ചിങ്കി–മിങ്കിയുമായി ചേര്‍ന്നായിരുന്നു ഒരു കാംപയ്‍ന്‍. മറ്റൊന്ന് ജോ–ഹുവാ, സോ–ഹുവാ എന്നീ കഥാപാത്രങ്ങളെ വച്ച് തയാറാക്കിയ മൂന്ന് രസകരമായ വിഡിയോകളാണ്.
2008–ലാണ് വൗ! മോമോ സ്ഥാപിതമായത്. വളരെ പെട്ടെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിക് സര്‍വീസ് റസ്റ്ററന്‍റ് ചെയിനായി ഇത് വളര്‍ന്നു. പരമ്പരാഗത മോമോസ് ആണ് ഏറ്റവും പോപ്പുലറായ വിഭവം. മോമോസിന്‍റെ രുചിവൈവിധ്യങ്ങളാണ് വൗ! മോമോയെ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കിടയില്‍ തരംഗമാക്കിയത്. വൗ! ഈറ്റ്സ് (Wow! Eats) ആപ്പ് വഴിയും https://2wm.in/Uqr എന്ന ലിങ്ക് വഴിയും ഓര്‍ഡര്‍ ചെയ്യാം.