aishwarya-rais-throwback-video

താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ നിറയവെ സമൂഹമാധ്യമങ്ങളില്‍ വൈറലായി വിവാഹസങ്കല്‍പത്തെക്കുറിച്ചു പറയുന്ന ഐശ്വര്യ റായിയുടെ പഴയ വിഡിയോ. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഐശ്വര്യ നാണത്തോടെ മറുപടി പറയുന്ന വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

1994 നവംബര്‍ 19 ന് തന്‍റെ 21ാം വയസിലാണ് ഐശ്വര്യ റായ് ലോക സുന്ദരിപ്പട്ടം ചൂടുന്നത്. ലോകസുന്ദരിയായി ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതാണ് വീഡിയോ. ചുവപ്പ് സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് ഐശ്വര്യ വിഡിയോയിലുള്ളത്. ഐശ്വര്യയുടെ വിവാഹ സങ്കല്‍പങ്ങള്‍ എന്തെന്നായിരുന്നു ചോദ്യം.അല്‍പം നാണത്തോടെയും ചിരിയോടെയുമാണ് ഐശ്വര്യ ആ ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത്.

'ജീവിത്തില്‍ അങ്ങനെ ഒരാളെ കണ്ടുമുട്ടുകയാണെങ്കില്‍ വിവാഹം അതിന്‍റേതായ സമയത്ത് നടക്കും. വിവാഹം കഴിക്കണമെന്ന് തന്നെയാണ്  ആഗ്രഹം. വിവാഹ ജീവിതം എനിക്ക് ആസ്വദിക്കണം. മാതൃത്വവും ആസ്വദിക്കണം. അതിന്‍റേതായ  സമയത്ത് അതെല്ലാം നടക്കും’ എന്നായിരുന്നു  മറുപടി. 

ഐശ്വര്യ 51ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് പഴയവീഡിയോ തരംഗമാകുന്നത്. ഐശ്വര്യ– അഭിഷേക് വിവാഹമോചന വാര്‍ത്തകള്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിനു പിന്നാലെയാണ് സമൂഹമാധ്യമത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായത്. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സാധൂകരിക്കുന്ന ചില കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. മകള്‍ ആരാധ്യയ്‌ക്കൊപ്പം തിങ്കളാഴ്ച  മുംബൈയിലെ ബച്ചന്‍റെ വീടായ ജല്‍സയി ഐശ്വര്യയെത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ENGLISH SUMMARY:

Aishwarya Rai's throwback video, blushing about marrying 'the right person' goes viral.