Image credit: faridas_makeup_studio
ലീവെടുക്കാന്‍ വഴിതേടുന്നവര്‍ക്കൊരു ട്യൂട്ടോറിയല്‍ .വിശ്വസനീയമായ കാരണങ്ങള്‍ കാണിച്ച് ലീവ് ചോദിക്കാനുള്ള മാര്‍ഗങ്ങളാണ് പുണെയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രീതം ജുസാര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം വിഡിയോയിലടെ പങ്കുവച്ചത് . സംഭവം നിമിഷങ്ങള്‍ കൊണ്ട് വൈറലായി.മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രീതം ഇതിനായി പങ്കുവയ്ക്കുന്നതും ചില മേക്കപ്പ് തന്ത്രങ്ങള്‍ തന്നെ.
ജോലിയിൽ നിന്ന് അവധി ലഭിക്കാന്‍ മുറിപ്പാടുകള്‍ വ്യാജമായി എങ്ങനെ സൃഷ്ടിക്കാമെന്നാണ് ആദ്യവിഡിയോയില്‍ പ്രീതം കാണിച്ചു തരുന്നത്.
ഇത് മാത്രമല്ല അപകടം ഉണ്ടായി കുറച്ചുദിവസങ്ങള്‍ക്ക് ശേഷമുള്ള മുറിവ് എങ്ങനെയുണ്ടാക്കാമെന്ന വിഡിയോയും യുവതി പങ്കുവച്ചു. രണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മേക്കപ്പിലൂടെ യഥാര്‍ഥമെന്ന് തോന്നുന്ന രീതിയിലാണ് മുറിവുകള്‍ സൃഷ്ടിക്കുക.
ഇത് വിനോദത്തിനായി മാത്രമുള്ളതാണെന്നും ഗൗരവത്തിലെടുക്കേണ്ടെന്നും ആദ്യ വിഡിയോയ്ക്ക് അനുബന്ധമായി അവര്‍ ചേര്‍ത്തിട്ടുണ്ട്. ലീവ് കിട്ടാൻ പാടുപെടുന്ന ഐടി കമ്പനി പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ളതാണ് ഈ വിഡിയോ. ദയവായി വീഡിയോ അവസാനം വരെ കാണുക. വീഡിയോ സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കുക .എന്നാല്‍ വീഡിയോ മാനേജര്‍ കാണാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്
അപകടം പറ്റി ലീവെടുത്ത് തിരിച്ച് ഓഫിസില്‍ എത്തുംമ്പോള്‍ പിടിക്കപ്പെടില്ലേ എന്ന ആളുകളുടെ ചോദ്യത്തിന് മറുപടിയായാണ് രണ്ടാമത്തെ വിഡിയോ . എന്നാല്‍ ഈ വിഡിയോ അത്ര നല്ല സന്ദേശമല്ല സമൂഹത്തിലെത്തിക്കുന്നതെന്നാണ് കമന്റുകള്‍. വീഡിയോകള്‍ കണ്ടിരിക്കാന്‍ കഴിയുമെങ്കിലും പലരെയും തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ ഇത് പ്രേരിപ്പിക്കുമെന്നായിരുന്നു ഒരു വിഭാഗം കമന്റുകള്‍. ജോലിക്ക് പോകുന്നവരെ ഈ വീഡിയോ വഴിതെറ്റിക്കുമെന്നും കമന്റുകളുണ്ട്.