Photo courtesy: sciencefocus

TOPICS COVERED

മനുഷ്യര്‍ക്ക് പിടികിട്ടാതെ നിഗൂഢ രഹസ്യങ്ങള്‍ ഇന്നും പ്രകൃതിയിലുണ്ട്. ഇതുവരെ നമ്മള്‍ കണ്ടെത്താത്ത ഇടങ്ങളും ജീവികളും ഇവിടെയുണ്ട്. ഇത്തരത്തില്‍ പ്രക‍ൃതി അതിന്‍റ വിസ്മയങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന ഒരിടമുണ്ട് ആഫ്രിക്കയിലെ മഡഗാസ്കര്‍. വിഷമുള്ളതും ഇല്ലാത്തതുമായ ജീവികളും സസ്യങ്ങളുമുള്ള ഒരു നാട്. അവിടുത്തെ ജീവവൈവിധ്യങ്ങള്‍ അവിടുത്തെ മാത്രം പ്രത്യേകതയാണ്.

കൗതുകമുണര്‍ത്തുന്ന ഒരു പല്ലിയാണ് ഒരു കാഴ്ച്ച.എന്നാല്‍ ഒറ്റനോട്ടത്തില്‍ ഒരു പല്ലിയാണെന്ന് പറയില്ല, കുറെ കരിയിലകള്‍ കൂടിയിരിക്കുന്നവെന്നേ തോന്നിക്കൂ. പ്രത്യേകിച്ച് ഇവയുടെ വാലുകള്‍ക്കാണ് കരിയിലയുമായി രൂപ സാദൃശ്യം.ഈയിടെയാണ് ഇവയെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ പുറത്തുവരുന്നത്. 1888ല്‍ ജോര്‍ജ് ആല്‍ബര്‍ട് ബൗളിഞ്ജര്‍ എന്ന ശസ്ത്രജ്ഞനാണ് ആദ്യമായി ഈ പല്ലികളെപ്പറ്റി പഠിക്കുന്നത്. എന്നിരുന്നാലും 2000ലാണ് ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്

Photo courtesy: RainforestTrust (Facebook)

ഫന്‍റാസ്റ്റിക് ലീഫ് ടെയില്‍ഡ് ഗെക്കോ എന്നാണ് ഈ കരിയിലവാലന്‍ പല്ലിയുടെ പേര്. യുറോപ്ലാസ്റ്റ് ഫന്‍റാസ്റ്റിക്കാസ് എന്നാണ് ശാസ്ത്രനാമം. ഇവ ഏതെങ്കിലും മരത്തിലിരുന്നാല്‍ ആരും തിരിച്ചറിയില്ല, ഇല കരിഞ്ഞുണങ്ങി ഇരിക്കുന്നുവെന്നേ കരുതൂ.  പല്ലികളില്‍ തന്നെ യൂറോപ്ലാസ്റ്റസ് എന്ന വിഭാഗത്തില്‍പ്പെട്ട പല്ലികളാണ് ഇവ. മാത്രമല്ല, ആ കുടുംബത്തിലെ ഏറ്റവും കുഞ്ഞന്‍മാരും. ആള്‍മാറാട്ടത്തില്‍ വിരുതന്മാരാണ് ഇവര്‍. പകല്‍ സമയത്ത് മരത്തിന്‍റെ ശിഖരങ്ങളില്‍ അമര്‍ന്ന് കിടക്കുന്ന ഇവരെ കണ്ടെത്താന്‍ സാധിക്കില്ല. രാത്രിയിലാണ് ഇവരുടെ ഇര പിടിത്തം.ചെറു കീടങ്ങളാണ് ഇഷ്ടഭക്ഷണം.90 മില്ലീമീറ്റര്‍ വരെ നീളമുള്ള ഇവയുടെ ശരീരത്തില്‍ ചെറിയ മുള്ളുകളും സുഷിരങ്ങളും കാണാം. മഡഗാസ്കറിലെ ഉഷ്ണവനങ്ങളാണ് ഇവരുടെ വിഹാര കേന്ദ്രം.

photo courtesy: hourlylizrads (X)

കണ്‍പോളകളില്ലാത്ത ജീവികളായതിനാല്‍ ഇവര്‍ കണ്ണില്‍ പറ്റുന്ന കരടുകള്‍ നാക്കുകൊണ്ടാണ് വൃത്തിയാക്കുന്നത്. നീണ്ട് നാക്ക് ഇവരിലെ മറ്റൊരു കൗതുകമാണെന്ന് ശസ്ത്രജ്ഞര്‍ പറയുന്നു. ഒപ്പം വലുതായി തുറക്കുന്ന ചവന്ന വായും.ചുവന്ന വായുള്ള പല്ലികള്‍ വിരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.മുട്ടയിട്ടാണ് ഇവരിലെ പ്രത്യുല്‍പാദന രീതി നടക്കുന്നത്. യുഎസ് ഉള്‍പ്പെടെയുള്ള ചിലയിടത്ത് മൃഗശാലകളിലും ഇവയെ വളര്‍ത്തി വരുന്നു. വംശനാശ ഭീഷണിയും ഇവര്‍ക്കുണ്ട്. 

അതേസമയം മഡഗാസ്കറിലെ മഴക്കാടുകളില്‍ ഇതിലും വ്യത്യസ്തത നിറഞ്ഞ പല്ലികളുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അത്തരത്തില്‍ പുതിയ എട്ട് പല്ലിവര്‍ഗങ്ങളെയും അവര്‍ കണ്ടെത്തി.അവയെല്ലാം തന്നെ നമ്മുടെ ചൂണ്ടുവിരലിനേക്കാള്‍ ചെറുതാണെന്നും പഠനങ്ങള്‍ പറയുന്നു. ഉരഗങ്ങള്‍ ധാരാളം അതിവസിക്കുന്ന സ്ഥലമാണ് മഡഗാസ്കര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 150ല്‍ പരം വൈവിധ്യമാര്‍ന്ന ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

According to the researchers, leaf-tailed geckos are masters of camouflage and have a peculiar appearance, with some species having flaps of skin around their body and head, and a tail that is flattened.