മകന്‍ അര്‍ഹാന്‍ ഖാനുമൊത്ത് ആഡംബര റസ്റ്റോറന്റ് തുറന്നിരിക്കുകയാണ് ബോളിവുഡ് താരം മലൈക അറോറ. മുംബൈ ബാന്ദ്രയിലുള്ള 90 വര്‍ഷം പഴക്കമുള്ള പോര്‍ച്ചുഗീസ് ബംഗ്ലാവാണ് മലൈകയും മകനും കൂടി റസ്റ്റോറന്റാക്കി മാറ്റിയത്. 2,500 ചതുരശ്ര അടി വിസ്തൃതിയാണ് ബംഗ്ലാവിന് ഉള്ളത്. സ്കാര്‍ലറ്റ് ഹൗസ് എന്നാണ് റസ്റ്റോറന്റിന് പേര് നല്‍കിയിരിക്കുന്നത്. അര്‍ഹാന്‍റെ സുഹൃത്ത് മലയ നാഗ്പാല്‍, റസ്റ്റോറന്റര് ദാവല്‍ ഉദ്ദേശി എന്നിവരും ഈ ഉദ്യമത്തില്‍ പങ്കാളികളാണ്.
ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് പങ്കുവച്ചിരിക്കുന്ന റസ്റ്റോറന്റിന് ഉള്ളിലുള്ള ചിത്രങ്ങളില്‍ മനോഹരമായ ഇന്‍റീരിയര്‍ വര്‍ക്കുകള്‍ കാണാം. ഗ്രാമഫോണുകള്‍, വിക്ടോറിയന്‍ കസേരകള്‍, കമ്പിളി വിരിച്ച സോഫകള്‍, ആഡംബര ലൈറ്റുകള്‍, ഡിന്നര്‍ സെറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്‍റ്സ് എന്നിവ റസ്റ്റോറന്റിന്റിന് ഒരു വിന്‍റേജ് ഫ്ളേവര്‍ നല്‍കുന്നുണ്ട്.
റസ്റ്റോറന്റിന്റെ പേര് എബ്രോയ്ഡ് ചെയ്ത കോട്ട് ധരിച്ച് മകനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് പുതിയ റസ്റ്റോറന്റ് തുറന്ന വിവരം മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മലബാര്‍ പ്രൗണ്‍ കറി, ഇന്ദ്രയാണി റൗസ്, റെഡ് വെല്‍വറ്റ് കേക്ക് എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ റസ്റ്റോറന്റിലുണ്ട്. അടുത്ത സുഹൃത്തുക്കളോടൊപ്പം സ്കാര്‍ലെറ്റ് ഹൗസില്‍ ഡിന്നര്‍ കഴിച്ചാണ് പുതിയ സംരഭത്തിന്‍റെ തുടക്കം മലൈകയും മകനും ആഘോഷിച്ചത്.