malaika-arora-restaurant

TOPICS COVERED

മകന്‍ അര്‍ഹാന്‍ ഖാനുമൊത്ത് ആഡംബര റസ്​റ്റോറന്‍റ് തുറന്നിരിക്കുകയാണ് ബോളിവുഡ് താരം മലൈക അറോറ. മുംബൈ ബാന്ദ്രയിലുള്ള 90 വര്‍ഷം പഴക്കമുള്ള പോര്‍ച്ചുഗീസ് ബംഗ്ലാവാണ് മലൈകയും മകനും കൂടി റസ്​റ്റോറന്‍റാക്കി മാറ്റിയത്. 2,500 ചതുരശ്ര അടി വിസ്തൃതിയാണ് ബംഗ്ലാവിന് ഉള്ളത്. സ്​കാര്‍ലറ്റ് ഹൗസ് എന്നാണ് റസ്​റ്റോറന്‍റിന് പേര് നല്‍കിയിരിക്കുന്നത്. അര്‍ഹാന്‍റെ സുഹൃത്ത് മലയ നാഗ്​പാല്‍, റസ്​റ്റോറന്‍റര്‍ ദാവല്‍ ഉദ്ദേശി എന്നിവരും ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. 

ആര്‍ക്കിടെക്​ചറല്‍ ഡൈജസ്റ്റ് പങ്കുവച്ചിരിക്കുന്ന റസ്​റ്റോറന്‍റിന് ഉള്ളിലുള്ള ചിത്രങ്ങളില്‍ മനോഹരമായ ഇന്‍റീരിയര്‍ വര്‍ക്കുകള്‍ കാണാം. ഗ്രാമഫോണുകള്‍, വിക്​ടോറിയന്‍ കസേരകള്‍, കമ്പിളി വിരിച്ച സോഫകള്‍, ആഡംബര ലൈറ്റുകള്‍, ഡിന്നര്‍ സെറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്‍റ്സ് എന്നിവ റസ്​റ്റോറന്‍റിന്‍റിന് ഒരു വിന്‍റേജ് ഫ്ളേവര്‍ നല്‍കുന്നുണ്ട്. 

റസ്​റ്റോറന്‍റിന്റെ പേര് എബ്രോയ്​ഡ് ചെയ്ത കോട്ട് ധരിച്ച് മകനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് പുതിയ റസ്​റ്റോറന്‍റ് തുറന്ന വിവരം മലൈക ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവച്ചത്. മലബാര്‍ പ്രൗണ്‍ കറി, ഇന്ദ്രയാണി റൗസ്, റെഡ് വെല്‍വറ്റ് കേക്ക് എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ റസ്​റ്റോറന്‍റിലുണ്ട്. അടുത്ത സുഹൃത്തുക്കളോടൊപ്പം സ്​കാര്‍ലെറ്റ് ഹൗസില്‍ ഡിന്നര്‍ കഴിച്ചാണ് പുതിയ സംരഭത്തിന്‍റെ തുടക്കം മലൈകയും മകനും ആഘോഷിച്ചത്. 

ENGLISH SUMMARY:

Malaika Arora turns a Portuguese bungalow into a luxury restaurant