vaikom-agriculture

ജൈവനെല്‍കൃഷിയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ എംജി സര്‍വകലാശാലുടെ നേതൃത്വത്തില്‍ കൃഷിയിറക്കി. വൈക്കം ഉദയനാപുരം പഞ്ചായത്തിലെ വല്ലകം പാടത്ത് വൈസ് ചാൻസിലർ ഡോക്ടർ ബാബു സെബാസ്റ്റ്യന്‍റെ നേതൃത്തില്‍ വിത്തെറിഞ്ഞു. ഏപ്രിലില്‍ കോട്ടയത്തു നടക്കുന്ന രാജ്യാന്തര ജൈവം ക്യാംപില്‍ പങ്കെടുക്കുന്ന ആയിരത്തോളം പേര്‍ക്ക് ഭക്ഷണമൊരുക്കുകയാണ് ലക്ഷ്യം 

വൈക്കത്തെ നെല്‍പാടത്ത് വീണ്ടും കൊയ്ത്തുപാട്ടുണര്‍ന്നു. ഉദയനാപുരത്ത് പാട്ടത്തിനെടുത്ത ആറേക്കറില്‍ തരിശുകിടന്ന മൂന്നേക്കറിലാണ് ജൈവ നെല്ല് വിതച്ചത്. തനത് നാടൻ വിത്തുകളായ രക്തശാലി, ഞവര, കഞ്ഞൂഞ്ഞ് എന്നീ നെൽവിത്തുകളാണ് വിതച്ചത്. തൊഴിലാളികള്ളുടെ കൊയ്ത്ത് പാട്ടിന്‍റെ അകമ്പടയില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ആദ്യവിത്തെറിഞ്ഞു. ഏപ്രിൽ മാസത്തിൽ മൂന്ന് ദിവസങ്ങളിലായി കോട്ടയത്തു നടക്കുന്ന പ്രകൃതി ആഗോള ജൈവ സംഗമത്തിൽ പങ്കെടുക്കുന്ന വിദേശിയരടക്കമുള്ളവർക്ക് ഭക്ഷണമൊരുക്കുന്നതിനാണ് ഇവിടെ വിളയുന്ന നെല്ല് ഉപയോഗിക്കുന്നത്. രാസവളപ്രയോഗത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് ജൈവകൃഷിയിലൂടെ സര്‍വകലാശാല ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ തന്നെ വിളയിച്ച നെൽവിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ക്യാംപിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും സർവ്വകലാശാല ക്യാംപസിൽ തന്നെ ജൈവ രീതിയിൽ ഉല്‍പാദിക്കും. ചടങ്ങിൽ ജനപ്രതിനികളും വിവിധ സമിതി അംഗങ്ങളും പങ്കെടുത്തു