സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകളില്ലെന്നു വ്യക്തമാക്കി ഗായിക മൃദുല. ഏഴു വിദേശഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചാണ് ആകാശവാണി കൊച്ചി എഫ്എമ്മിലെ മൃദുല കൊച്ചിക്കാരുടെ കയ്യടി നേടിയത്.
അറബിക്, സ്പാനിഷ്, ജാപ്പനീസ്, മാന്‍ഡറിന്‍, ടിബറ്റന്‍, ഫ്രഞ്ച്, ടാന്‍സാനിയന്‍ എന്നീ ഏഴു ഭാഷകളിലെ ഗാനങ്ങളാണ് മൃദുല ആലപിച്ചത്. ആകാശവാണി കൊച്ചി എഫ്.എം ജീവനക്കാരുടേയും ശ്രോതാക്കളുടേയും സൗഹൃദ കൂട്ടായ്മയായ സ്വരക്കൂട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മൃദുലയുടെ ഗാനാലാപനം.
സ്വപ്നങ്ങള്‍ ഏറെയുള്ള മൃദുല പ്രതികൂലസാഹചര്യങ്ങളെ മറികടന്നാണ് ശാസ്ത്രീയസംഗീതം അഭ്യസിച്ചത്. വിദേശഭാഷകളിലെ ഗാനങ്ങള്‍ പഠിക്കാനും ഏറെ കഷ്ടപ്പെട്ടു.
സ്വരവര്‍ണരാജി എന്നുപേരിട്ട പരിപാടി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് അരങ്ങേറിയത്. സ്വരക്കൂട്ട് അംഗങ്ങളില്‍ പുരസ്കാരം നേടിയവരുടെ ഒത്തുചേരലും സംഘടിപ്പിച്ചിരുന്നു.