സ്വന്തം ഭൂമിയിലുള്ള ചന്ദന മരങ്ങള്‍ മുറിച്ചു നല്‍കി വര്‍ഷങ്ങളായിട്ടും പണം ലഭിക്കാന്‍ സര്‍ക്കാര്‍ ഒാഫീസുകള്‍ കയറിയിറങ്ങുകയാണ് മറയൂര്‍ നിവാസികള്‍. മറയൂര്‍ ചന്ദന ഡിവിഷനിലെ ചന്ദനമരങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്തിട്ടും ഇല്ലാത്ത കാരണങ്ങള്‍ നിരത്തി പണം നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മതിയായ രേഖകള്‍ ഉണ്ടായിട്ടും പലര്‍ക്കും പണം ലഭിച്ചിട്ടില്ല.
ഇത് മറയൂര്‍ കരിമുട്ടി സ്വദേശി ജഗജ്യോതി, ഇവരുടെ സ്വന്തംപുരയിടത്തില്‍ നിന്ന് വനം വകുപ്പ് ചന്ദനമരം ഏറ്റെടുത്ത് പതിനഞ്ച് വര്‍ഷമായിട്ടും പണം ലഭിച്ചില്ല. സര്‍ക്കാര്‍ ഒാഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ദേവികുളം ആര്‍ഡിഒ ഒാഫീസില്‍ നിന്നുള്‍പ്പെടെ നീതി നിഷേധമാണ് ലഭിക്കുന്നതെന്ന് ജഗജ്യോതിഉള്‍പ്പടെയുള്ള നാട്ടുകാര്‍ ആരോപിക്കുന്നു. സ്വന്തം ഭൂമിയില്‍ നിന്ന് മുറിക്കുന്ന ചന്ദന മരങ്ങളുടെ 80ശതമാനം തുക ഭൂ ഉടമയ്ക്കാണ് നല്‍കേണ്ടതെന്ന നിയമം നിലനില്‍ക്കെയാണ് നാട്ടുകാര്‍ക്ക് പണം ലഭിക്കാന്‍ കാത്തിരിപ്പ് വര്‍ഷങ്ങളോളംനീളുന്നത്.
സ്വന്തം ഭൂമിയില്‍ നിന്നാണ് ചന്ദനമരങ്ങള്‍ മുറിച്ചതെന്ന് തെളിയിക്കാന് ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിട്ടും, തഹസില്‍ദാറും,സബ്കലക്ടറും അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ട് പോലും ദേവികുളം ആര്‍ഡിഒ അപേക്ഷ അംഗീകരിക്കാതെ മടക്കുകയാണെന്നും ആരോപണമുണ്ട്. .
ഇത് ഇവരുടെ മാത്രം പ്രശ്നമല്ല മറയൂരിലെ സാധാരണക്കാരായ ഒരുപാടാളുകളുടെ പ്രശ്നം കൂടിയാണ്.