aroor-web

ഉപതിരഞ്ഞടുപ്പ് പ്രചാരണം മുറുകിയതോടെ അരൂർ മണ്ഡലത്തിൽ മാക്കേക്കടവ്- നേരേകടവ് പാലം വീണ്ടും ചർച്ചയാവുന്നു. ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി,, പാതിയിൽ നിലച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. വിഷയം വോട്ടർമാരെ സ്വാധീനിക്കുമെന്ന് നാട്ടുകാർ തന്നെ പറയുന്നു.

തുറവൂർ–പമ്പ ശബരിമല പാതയുടെ ഭാഗമാണീ പാലം. അപ്രോച്ച് റോഡുകൾക്ക് സ്ഥലമേറ്റടുക്കാതെ പണി തുടങ്ങിയതും അധികൃതരുടെ അനാസ്ഥയും നിർമ്മാണം  മുടക്കി. പൂർത്തിയാത് പില്ലറുകളും ഭീമുകളും മാത്രം.അവ ഈ വിധം മാനം നോക്കാൻ തുടങ്ങിട്ട് വർഷം രണ്ടായി. മുകളിലുള്ള കമ്പികളെല്ലാം തുരുമ്പെടുത്തിരിക്കുന്നു. 

പുതുക്കിയ കരാർ ഷെഡ്യൂൾ പ്രകാരം അടുത്ത വർഷം ഫെബ്രുവരിയോടെ പാലം ഗതാഗത യോഗ്യമാക്കണം.